ഹൃദയാഘാതം; കണ്ണൂർ സ്വദേശിനിയായ മലയാളി വിദ്യാര്‍ഥിനി ഷാര്‍ജയില്‍ മരിച്ചു
ഷാർജ: കണ്ണൂർ പാപ്പിനിശേരി സ്വദേശിനി ആയിഷ മറിയം (17) ഷാർജയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ദേഹാസ്വാസ്ഥ്യം തോന്നിയ ഉടൻ തന്നെ ആയിഷയെ ഷാർജയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഷാർജ പോലീസ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
യാബ് ലീഗല്‍ സർവീസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പുരോഗമിക്കുന്നുണ്ട്.
ഷാർജ ഇന്ത്യൻ സ്കൂള്‍ വിദ്യാർഥിനിയായ ആയിഷ പ്ലസ് വണിന് പഠിക്കുകയായിരുന്നു.
പിതാവ്: മുഹമ്മദ് സൈഫ്, മാതാവ്: റുബീന സൈഫ്.
إرسال تعليق