Join News @ Iritty Whats App Group

ഇലക്‌ട്രോണിക്‌ വോട്ടിങ്‌ മെഷിനുകള്‍ വിതരണം ചെയ്‌തു

ഇലക്‌ട്രോണിക്‌ വോട്ടിങ്‌ മെഷിനുകള്‍ വിതരണം ചെയ്‌തു


ണ്ണൂര്‍: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക്ക്‌ വോട്ടിംഗ്‌ മെഷീന്റെ വിതരണോദ്‌ഘാടനം തിരഞ്ഞെടുപ്പ്‌ ഓഫീസറായ ജില്ലാ കലക്‌ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍വഹിച്ചു.


ആദ്യഘട്ട പരിശോധന കഴിഞ്ഞ്‌ പ്രവര്‍ത്തന സജ്‌ജമായ ഇലക്രേ്‌ടാണിക്‌ വോട്ടിങ്‌ മെഷീനുകളാണ്‌ കണ്ണൂരിലെ ഗോഡൗണില്‍ നിന്നും തിരഞ്ഞെടുപ്പ്‌ പൊതു നിരീക്ഷക ആര്‍ കീര്‍ത്തിയുടെ സാന്നിധ്യത്തില്‍ കലക്‌ടര്‍ ആദ്യ ദിനം വിതരണം ചെയ്‌തത്‌. എടക്കാട്‌, ഇരിട്ടി, പാനൂര്‍, പയ്യന്നൂര്‍, ഇരിക്കൂര്‍ ബ്ലോക്കുകളിലേക്കായി 950 കണ്‍ട്രോള്‍ യൂണിറ്റും 2850 ബാലറ്റ്‌ യൂണിറ്റും വിതരണം ചെയതു. തലശ്ശേരി, ശ്രീകണ്‌ഠാപുരം, തളിപ്പറമ്ബ്‌, പയ്യന്നൂര്‍, ആന്തൂര്‍, കൂത്തുപറമ്ബ്‌, പാനൂര്‍, ഇരിട്ടി മുന്‍സിപ്പാലിറ്റികളിലേക്കുമായി 430 വീതം കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ്‌ യൂണിറ്റും വിതരണം ചെയ്‌തു.
കണ്ണൂര്‍ കോര്‍പ്പറേഷനിലേക്ക്‌ 200 കണ്‍ട്രോള്‍ യൂണിറ്റും 200 ബാലറ്റ്‌ യൂണിറ്റുമാണ്‌ വിതരണം ചെയ്‌തത്‌.

അസിസ്‌റ്റന്റ്‌ കലക്‌ടര്‍ എഹ്‌തെദ മുഫസിര്‍, എഡിഎം കലാ ഭാസ്‌കര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്‌ടര്‍ കെ.കെ. ബിനി, തിരഞ്ഞെടുപ്പ്‌ വിഭാഗം ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group