Join News @ Iritty Whats App Group

വീടിനടുത്തു തന്നെയുള്ള അയല്‍ക്കാരി പെണ്ണ്; ടീച്ചര്‍ ജോലിക്കാരിയായ പ്രണയിനിയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് ബസ് മുതലാളിയായിരുന്ന അച്ഛന് ഉണ്ടായ കേസും സാമ്ബത്തികപ്രതിസന്ധിക്കും പിന്നാലെ; ദാരിദ്ര്യമറിഞ്ഞിട്ടും വിമല വിട്ടുപോയില്ല;വിമല ടീച്ചറിന്റെയും ശ്രീനിവാസന്റെയും പ്രണയ കഥ

വീടിനടുത്തു തന്നെയുള്ള അയല്‍ക്കാരി പെണ്ണ്; ടീച്ചര്‍ ജോലിക്കാരിയായ പ്രണയിനിയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് ബസ് മുതലാളിയായിരുന്ന അച്ഛന് ഉണ്ടായ കേസും സാമ്ബത്തികപ്രതിസന്ധിക്കും പിന്നാലെ; ദാരിദ്ര്യമറിഞ്ഞിട്ടും വിമല വിട്ടുപോയില്ല;വിമല ടീച്ചറിന്റെയും ശ്രീനിവാസന്റെയും പ്രണയ കഥ


കുട്ടിക്കാലത്തും കൗമാരകാലത്തുമെല്ലാം കറുത്ത് മെലിഞ്ഞ് പൊക്കം കുറഞ്ഞ ശ്രീനിവാസന് ഇഷ്ടം തോന്നിയ പെണ്‍കുട്ടികള്‍ ഏറെയുണ്ടായിരുന്നു.

എന്നാല്‍ ആരോടും തുറന്നു പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല. ഡിഗ്രിയ്ക്ക് പഠിക്കവേ മനസില്‍ കയറിയ കോളേജ് ബ്യൂട്ടിയായ പെണ്‍കുട്ടിയായിരുന്നു അതില്‍ ആദ്യത്തേത്. പോരാത്തതിന് ശ്രീനിയുടെ ക്ലാസ്മേറ്റും. എല്ലാവരും ശ്രീനിയുടെ തമാശകള്‍ കേട്ട് പൊട്ടിച്ചിരിച്ച്‌ ശ്രീനിയ്ക്ക് ചുറ്റുമിരിക്കുന്ന കാലം. ശ്രീനിയുടെ മനസില്‍ ആ പെണ്‍കുട്ടിയും. പ്രണയം തുറന്നു പറഞ്ഞാല്‍ അവളുടെ അടുത്ത സുഹൃത്തെന്ന പദവിയും പോയേക്കും. അതുകൊണ്ട് എല്ലാം ഉള്ളിലടക്കി വച്ചായിരുന്നു ആ കോളേജ് കാലഘട്ടം കഴിഞ്ഞത്. ആ കാലത്ത് ഒരു അധ്യാപകന് ആ കുട്ടിയോടു തോന്നിയ പ്രണയത്തിന് ഹംസമായി ശ്രീനിയെ വിട്ടെങ്കിലും അദ്ദേഹത്തെ കൊണ്ട് പരമാവധി ചെലവുകള്‍ ചെയ്യിപ്പിച്ച്‌ അവസാനം ക്ഷമ നശിച്ച്‌ പൊട്ടിത്തെറിച്ച അദ്ദേഹത്തോട് പറ്റുമെങ്കില്‍ എന്റെ പ്രണയം അവളോട് പറയുമായിരുന്നില്ലേ എന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. അങ്ങനെ കോളേജ് കാലഘട്ടം കഴിഞ്ഞ് ശ്രീനി സിനിമയിലേക്ക് ചുവടുവെക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് വിമലയെ പരിചയപ്പെടുന്നത്.

വീടിനടുത്തു തന്നെയുള്ള അയല്‍ക്കാരി പെണ്ണ്.. ടീച്ചറായുള്ള ജോലി. ജോലിയും കൂലിയും ഇല്ലാതെ നില്‍ക്കുന്ന തന്നെ ഇവള്‍ പ്രേമിക്കുമോ എന്നായിരുന്നു ആദ്യ സംശയം. എന്നാല്‍ രണ്ടും കല്‍പ്പിച്ച്‌ പ്രണയം പറഞ്ഞപ്പോള്‍ വിമലയ്ക്കും ഇഷ്ടമാണെന്ന് മറുപടിയും കിട്ടി. എന്നാല്‍ അതിനു ശേഷമായിരുന്നു ശ്രീനിവാസന്‍ വിമലയെ മറ്റൊരു ജീവിതത്തിലേക്ക് പോകുവാന്‍ പ്രേരിപ്പിച്ചത്. അതിനു കാരണം മറ്റൊന്നുമായിരുന്നില്ല. വീട്ടിലെ ദാരിദ്ര്യവും കഷ്ടപ്പാടുകളും തന്നെയായിരുന്നു. ബസ് മുതലാളിയായിരുന്ന ശ്രീനിവാസന്റെ അച്ഛന് ബസ് നഷ്ടമാവുകയും കേസും കൂട്ടവുമായി കോടതി കയറിയിറങ്ങേണ്ടി വരികയും ചെയ്തു. അതുമാത്രമല്ല, പിന്നാലെ വീടും ജപ്തിയായി. അങ്ങനെ വാടക വീടില്‍ കഴിയുന്ന അവസ്ഥയിലാണ് വിമലയ്ക്ക് വിവാഹാലോചനകള്‍ തകൃതിയായി വന്നിരുന്നത്.

എന്നാല്‍ എല്ലാ വിവാഹാലോചനകളും വിമല മുടക്കി. ശ്രീനിയ്ക്ക് ഒപ്പമേ ജീവിക്കൂ എന്ന വാശിയിലായിരുന്നു അവര്‍. എന്നാല്‍ നാട്ടില്‍ ഇവരുടെ പ്രേമം ഒരീച്ച കുഞ്ഞ് പോലും അറിഞ്ഞില്ല. പരിചയമുളള രണ്ടുപേര്‍ എന്നതിനപ്പുറം അവര്‍ തമ്മില്‍ പ്രണയമുളളതായി അടുത്ത സുഹൃത്തുക്കള്‍ക്കോ നാട്ടുകാര്‍ക്കോ ഒരുഹവും കിട്ടിയില്ല. അപ്പോഴെല്ലാം ശ്രീനി നിര്‍ബന്ധിക്കുകയായിരുന്നു ഈ പ്രണയത്തില്‍ നിന്നും പിന്മാറുവാന്‍. എന്തു ചെയ്തിട്ടും വിമലയുടെ മനസ് മാറുന്നില്ലെന്ന് കണ്ടപ്പോള്‍ ശ്രീനി വിവാഹം നിശ്ചയിച്ചു. 1984 ജനുവരി 12ന്. അക്കാര്യം പറഞ്ഞ് വിമലയ്ക്ക് കത്തും എഴുതി. 100 രൂപ കയ്യിലുണ്ടായിരുന്നതും 400 രൂപ ഇന്നസെന്റിന്റെ കയ്യില്‍ നിന്നു വാങ്ങിയും ശ്രീനിവാസന്‍ 11ാം തീയതി കല്യാണം കഴിക്കാനെത്തി. അപ്പോഴാണ് 12ാം തീയതി ഒരു രജിസ്ട്രേഷന്‍ ഉള്ളതിനാല്‍ കല്യാണം നടക്കില്ലെന്ന് അറിയിച്ചത്. അതെങ്ങനെ വിമലയെ അറിയിക്കും എന്ന് ആശങ്കപ്പെട്ട് ഇരിക്കവേയാണ് വിമല വീട്ടിലേക്ക് തന്നെ കയറിവന്നത്.

വീട്ടില്‍ വന്ന് കാര്യം പറയണമെന്നായിരുന്നു വിമലയുടെ ആവശ്യം. എല്ലാ വിവാഹങ്ങളും വേണ്ടെന്ന് പറഞ്ഞു നില്‍ക്കുന്നതിനാല്‍ ഈ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കും എന്ന വിശ്വാസമായിരുന്നു വിമലയ്ക്ക്. അതു സത്യവും ആയിരുന്നു. എന്നാല്‍ വീട്ടുകാര്‍ അറിഞ്ഞാല്‍ ലളിത വിവാഹം ആഢംബരമാകും.. തന്റെ കയ്യില്‍ കാശുമില്ല എന്ന അവസ്ഥയില്‍ രജിസ്റ്റര്‍ മാര്യേജില്‍ തന്നെ കാര്യങ്ങളൊതുക്കി. അപ്പോഴാണ് അമ്മ ലക്ഷ്മി പറഞ്ഞതനുസരിച്ച്‌ സ്വര്‍ണത്താലി വേണമെന്ന് ചട്ടം കെട്ടിയത്. അന്ന് കണ്ണൂര് ഷൂട്ടിംഗുമായി ബന്ധപ്പെട്ടുണ്ടായിരുന്ന മമ്മൂട്ടിയില്‍ നിന്നും 2000 രൂപ വാങ്ങിയപ്പോഴാണ് കല്യാണത്തിന് താനും വരുമെന്ന് മമ്മൂക്ക പറഞ്ഞത്. അന്നൊരു സൂപ്പര്‍സ്റ്റാറായി മാറിക്കൊണ്ടിരുന്ന മമ്മൂക്ക തന്റെ നാട്ടില്‍ വന്നാല്‍ പിന്നെയുണ്ടാകുന്ന പുകിലും രജിസ്റ്റര്‍ മാര്യേജിനു പിന്നിലെ കാരണങ്ങളും എല്ലാം പറഞ്ഞ് അവിടെ നിന്നും തടിയൂരിയ ശ്രീനിവാസന്‍ താലിയും ഒപ്പിച്ച്‌ വിമലയുടെ ആഗ്രഹ പ്രകാരം സാരിയും വാങ്ങി കല്യാണത്തിനെത്തി.

അങ്ങനെ കതിരൂരിലെ രജിസ്ട്രാര്‍ ഓഫീസില്‍ വച്ച്‌ 13ാം തീയതി ആ ലളിത വിവാഹവും നടത്തി. സാധാരണ 13ാം തീയതി ശുഭകാര്യങ്ങള്‍ക്ക് മോശമാണെന്നാണ് പറയാറുള്ളത്. എന്നാല്‍ ശ്രീനിവാസനെ സംബന്ധിച്ച്‌ വിമല ആ ജീവിതത്തിലേക്ക് വന്നത് 13ാം തീയതിയായിരുന്നു. അതിനു ശേഷം വലിയൊരു ഉയര്‍ച്ചയിലേക്കാണ് അദ്ദേഹം കടന്നുവന്നതും.

Post a Comment

أحدث أقدم
Join Our Whats App Group