സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ ബാക്കി; മീനടത്ത് വിജയിച്ച സ്ഥാനാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ, കോട്ടയം മീനടം പഞ്ചായത്തിൽ വിജയിച്ച സ്ഥാനാർത്ഥി മരിച്ചു. ഒന്നാം വാർഡിൽ നിന്നും വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി പ്രസാദ് നാരായണൻ (59) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹത്തിന് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ 30 വർഷമായി മീനടം പഞ്ചായത്തിലെ ജനപ്രതിനിധിയായിരുന്നു പ്രസാദ്. കോൺഗ്രസ് ടിക്കറ്റിൽ ആറ് തവണയും, ഒരു തവണ സ്വതന്ത്രനായും മത്സരിച്ച് വിജയിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിന്ന് മികച്ച ഭൂരിപക്ഷത്തോടെയാണ് ഇത്തവണയും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. നാളത്തെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ഒരുക്കം പൂർത്തിയായിരിക്കെയാണ് മരണം. അദ്ദേഹത്തിന്റെ വിയോഗത്തെത്തുടർന്ന് മീനടം ഒന്നാം വാർഡിൽ പിന്നീട് ഉപതിരഞ്ഞെടുപ്പ് നടക്കും.
إرسال تعليق