ഭാര്യയെ സംശയം, ഒന്നര വർഷമായി പിരിഞ്ഞ് ജീവിക്കുന്നു; ഡിവോഴ്സ് നോട്ടീസ് അയച്ച യുവതിയെ വെടിവെച്ച് കൊന്ന് ഭർത്താവ്
ബെംഗളൂരു: ഡിവോഴ്സ് നോട്ടീസ് അയച്ചതിന് ഭാര്യയെ വെടിവച്ച് കൊന്നു. ബെംഗളൂരു ബസവേശ്വര നഗറിലാണ് ക്രൂരമായ സംഭവം നടന്നത്. യൂണിയൻ ബാങ്ക് അസിസ്റ്റന്റ് മാനേജർ ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭർത്താവ് ബാലമുരുകൻ പൊലീസിൽ കീഴടങ്ങി. ബാലമുരുകൻ അഞ്ച് റൗണ്ട് വെടിവച്ചതായി പൊലീസ് പറയുന്നു. തോക്ക് എവിടെ നിന്ന് കിട്ടി എന്നതില്‍ അന്വേഷണം നടക്കുകയാണ്. മുൻ സോഫ്ട്വെയർ എഞ്ചിനീയറാണ് ബാലമുരുകൻ. ഇയാൾക്ക് ഭാര്യയെ സംശയമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഒന്നര കൊല്ലമായി ഇരുവരും പിരിഞ്ഞ് കഴിയുകയായിരുന്നു.
Post a Comment