Join News @ Iritty Whats App Group

യുഎഇയിൽ സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു, ഇനി വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുക മാർച്ച് 23ന്

യുഎഇയിൽ സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു, ഇനി വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുക മാർച്ച് 23ന്


ദുബായ്: യുഎഇയിലെ സ്കൂളുകളിലെയും സർവ്വകലാശാലകളിലെയും വിദ്യാർത്ഥികൾക്കായി സ്പ്രിങ് അവധി പ്രഖ്യാപിച്ചു. സർക്കാർ-സ്വകാര്യ മേഖലകളിലെ സ്കൂളുകളിലെയും സർവ്വകലാശാലകളിലെയും എല്ലാ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും അവധി ബാധകമാണ്. അവധിക്ക് ശേഷം മാർച്ച് 23, തിങ്കളാഴ്ച ക്ലാസുകളും ഔദ്യോഗിക പ്രവൃത്തി സമയവും പുനരാരംഭിക്കും.

ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് തടസ്സപ്പെട്ട വ്യോമഗതാഗതം ഭാഗീകമായി സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് റാസൽഖൈമയിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. യുദ്ധസാഹചര്യത്തിൽ ദുബായ് അടക്കമുള്ള വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റാസൽഖൈമയിൽ നിന്ന് സർവീസുകൾ നടത്താൻ തീരുമാനിച്ചത്.

റാസൽഖൈമയിൽ നിന്ന് കൊച്ചി, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. നാളെ (മാർച്ച് 5) മുതൽ മാർച്ച് 7 വരെയാണ് പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.കൊച്ചിയിലേക്ക് രാവിലെ 09:25ന് വിമാനം പുറപ്പെടും. തിരിച്ച് റാസൽഖൈമയിലേക്ക് പുലർച്ചെ 04:25 നാണ് സർവീസ്.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് എയർ ഇന്ത്യ അടക്കമുള്ള പല വിമാനക്കമ്പനികളും സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിരുന്നു. യുഎഇയിലെ പ്രധാന വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് പ്രവാസികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എയർലൈൻ അധികൃതർ. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി എയർലൈനിന്റെ വെബ്സൈറ്റ് വഴിയോ കസ്റ്റമർ കെയർ വഴിയോ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പുവരുത്തേണ്ടതാണ്.

എയർ ഇന്ത്യ അറിയിപ്പ്

ഫെബ്രുവരി 28 ന് മുൻപെടുത്ത ടിക്കറ്റുകൾ സൗജന്യമായി റീഷെഡ്യൂൾ ചെയ്യാം. ക്യാൻസൽ ചെയ്താൽ മുഴുവൻ തുകയും തിരികെ ലഭിക്കും. പശ്ചിമേഷ്യ, യുകെ , യൂറോപ്പ് എന്നിവടങ്ങളിലേക്കും തിരിച്ചും ബുക് ചെയ്ത ടിക്കറ്റുകൾക്കാണ് സൗകര്യം. മാർച്ച് 10 വരെയുള്ള യാത്രകൾക്കാണ് സൗകര്യം.

Post a Comment

Previous Post Next Post
Join Our Whats App Group