Join News @ Iritty Whats App Group

കണ്ണൂര്‍ വിമാനത്താവളത്തില്‍ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം കുറഞ്ഞു; കിയാലിന് തിരിച്ചടി

കണ്ണൂര്‍ വിമാനത്താവളത്തില്‍ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം കുറഞ്ഞു; കിയാലിന് തിരിച്ചടി


ണ്ണൂർ: യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് നേരിട്ടതോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് വൻ തിരിച്ചടി.


ശൈത്യകാല ഷെഡ്യൂളില്‍ പല സർവീസുകളും നിർത്തിയതോടെ മട്ടന്നൂർ വിമാനത്താവളത്തില്‍ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം കുറയുകയായിരുന്നു.

എയർപോർട്ട് അതോറിറ്റിയുടെ കണക്ക് പ്രകാരം ഒക്ടോബറില്‍ മുൻ മാസത്തേക്കാള്‍ 7074 അന്താരാഷ്ട്ര യാത്രക്കാരുടെ കുറവാണ് ഉണ്ടായത്. അതേസമയം, ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ വർധനയുണ്ടായി. ഒക്ടോബറില്‍ 4016 പേരുടെ വർധനയാണ് ആഭ്യന്തര യാത്രക്കാരുടെ കാര്യത്തില്‍ രേഖപ്പെടുത്തിയത്.

ഒക്ടോബർ മാസത്തില്‍ 82,676 അന്താരാഷ്ട്ര യാത്രക്കാരും 38,893 ആഭ്യന്തര യാത്രക്കാരുമാണ് കണ്ണൂർ വഴി യാത്ര ചെയ്തത്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടന്നിരുന്നു. എന്നാല്‍, സെപ്റ്റംബറില്‍ ഇത് 89,750 ആയി കുറഞ്ഞു.

എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകള്‍ വെട്ടിക്കുറച്ചതോടെ ആഴ്ചയില്‍ 42 സർവീസുകളുടെ കുറവാണുണ്ടായത്. കുവൈത്ത്, ദമാം, ബഹ്‌റൈൻ, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് നിലവില്‍ നിർത്തിയത്. ഇവ ഇനി വേനല്‍ക്കാല ഷെഡ്യൂളിലാണ് പുനരാരംഭിക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group