രാത്രികാലങ്ങളിൽ ഉഗ്രശബ്‌ദത്തോടെ ഓടിച്ച് പോയ കാർ മുഴക്കുന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. മുപ്പത്തി മൂന്നായിരം രൂപ പിഴ ഈടാക്കി.
കാക്കയങ്ങാട് : മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽ പറത്തി സയലൻസർ കട്ട് ചെയ്തു കാക്കയങ്ങാട്, തില്ലങ്കേരി പ്രാദേശങ്ങളിൽ പ്രാദേശവാസികൾക്ക് ശല്യമാകുന്ന വിധത്തിൽ രാത്രി കാലങ്ങളിൽ ഉഗ്ര ശബ്ദത്തോടെ ഓടിച്ചു പോയ കാറാണ് മുഴക്കുന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തത്
ഉഗ്ര ശബ്ദത്തോടെ വാഹനം ഓടിച്ചു പോകുന്നത് പ്രാദേശവാസികൾക്ക് ശല്യമായതോടെയാണ് ഇവർ കാക്കയങ്ങാട് പോലീസിൽ പരാതിപെട്ടത്.
മുഴക്കുന്ന്എസ്.ഐ. ശ്രീജേഷിന്റെ നേത്രത്തിൽ ഉള്ള പോലിസ് സംഘമാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്.
വാഹനമോടിച്ച തില്ലങ്കേരി, പുള്ളിപ്പൊയിലിലെ മുഹമ്മദ് അൻസലിൽ നിന്നും മുപ്പത്തി മൂന്നായിരം രൂപ കാക്കയങ്ങാട് പോലിസ് പിഴ ഈടാക്കി യിട്ടുണ്ട്.
Post a Comment