പയ്യന്നൂരില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കുടുംബത്തിലെ നാല് പേരുടെയും മൃതദേഹങ്ങള്‍ ഇന്ന് രാത്രിയോടെ സംസ്‌ക്കരിക്കും
കണ്ണൂർ പയ്യന്നൂർ രാമന്തളിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഒരു കുടുംബത്തിലെ നാലുപേരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം രാത്രിയോടെ സംസ്‌ക്കരിക്കും.
രാമന്തളി സെൻ്റർ വടക്കുമ്ബാട് റോഡിനു സമീപത്തെ കൊയിത്തട്ട താഴത്തെ വീട്ടില്‍ ഉഷ, മകൻ പാചക തൊഴിലാളിയായ കലാധരൻ, കലാധരൻ്റെ മക്കളായ ആറുവയസുകാരി ഹിമ, രണ്ടുവയസുള്ള കണ്ണൻ എന്നിവരെ തിങ്കളാഴ്ച രാത്രിയാണ് വീടിന്റെ മുകളിനിലയിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട് പൂട്ടിയ നിലയില്‍ കണ്ടത് ഉഷയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ പോലീസിനെ അറിയിക്കുകയും പോലീസ് എത്തി വീട് തുറന്ന് നോക്കിയപ്പോള്‍ നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. കലാധരനും അമ്മ ഉഷയും കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലും രണ്ടു മക്കളും നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടത്. മുറിയിലെ മേശപ്പുറത്ത് മദ്യക്കുപ്പി, കീടനാശിനിയുടെ കുപ്പി, പാല്‍ എന്നിവ ഉണ്ടായിരുന്നു.പാലില്‍ കീടനാശിനി കലക്കി നല്‍കി മക്കളെ കൊലപ്പെടുത്തിയ ശേഷം കലാധരനും ഉഷയും തൂങ്ങിമരിച്ചെന്നാണ് നിഗമനം. കലാധരനും ഭാര്യ നയൻതാരയും തമ്മില്‍ കുടുംബ കോടതിയില്‍ കേസ് നടന്നിരുന്നു. കലാധരൻ്റെ കൂടെ താമസിക്കുന്ന 2 മക്കളെയും അമ്മയുടെ ഒപ്പം വിടാൻ കോടതി വിധി ഉണ്ടായിരുന്നു. ഭാര്യ നിരന്തരം മക്കളെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് കലാധാരനെ വിളിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
വേർപെട്ട് കഴിയുന്ന ഭാര്യ കുട്ടികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പലതവണ പരാതികള്‍ നല്‍കിയത് മാനസികമായി കലാധരനെ തളർത്തിയെന്ന് കുടുംബം ആരോപിച്ചു .കണ്ണൂർ റൂറല്‍ പോലീസ് സൂപ്രണ്ട് അനൂജ് പലിവാളിൻ്റെ നേതൃത്വത്തില്‍ പോലിസ് സംഘം പരിശോധന നടത്തി.വീട്ടില്‍ നിന്ന് ആത്‌മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്
إرسال تعليق