Join News @ Iritty Whats App Group

രണ്ടാം ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി, ജാമ്യം കര്‍ശന ഉപാധികളോടെ

രണ്ടാം ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി, ജാമ്യം കര്‍ശന ഉപാധികളോടെ


രണ്ടാം ബാലസംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ബലാത്സംഗ – ഭ്രൂണഹത്യ കേസില്‍ ഇതേ കോടതി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.

സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് മുന്നോട്ട് വച്ചത്. കൂടുതല്‍ വകുപ്പുകള്‍ കൂടി ചേര്‍ത്ത വിവരം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയും കോടതിയില്‍ ഹാജരാക്കിയിരുന്നു.

കരഞ്ഞു കാലു പിടിച്ചിട്ടും രാഹുല്‍ ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി. പല പ്രാവശ്യം വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും ഭയം കാരണമാണ് ഇത്രയും നാള്‍ പുറത്തു പറയാതിരുന്നതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. അതേസമയം ഒന്നാമത്തെ ബാലസംഗ കേസിൽ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചെങ്കിലും ഹൈക്കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group