വിധിക്കായ് കാത്ത് സിനിമാ മേഖലയും നാടും; നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്; ദിലീപ് ഉൾപ്പെടെ പത്ത് പ്രതികൾ, ശിക്ഷ ആർക്കൊക്കെ
കൊച്ചി: എട്ടുവർഷത്തിന് ശേഷം നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി നടൻ ദിലീപ് അടക്കം 10 പ്രതികൾ കുറ്റക്കാരണോ എന്നതിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. രാവിലെ 11ന് ശേഷമായിരക്കും വിധിയുണ്ടാവുക.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകനെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതി ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു.
إرسال تعليق