തൊഴില്‍ കോഡ്,ആണവമേഖലയിലെ സ്വകാര്യവത്കരണം, തൊഴിലുറപ്പ് പദ്ധതിയുടെ രൂപമാറ്റം എന്നിവയില് പ്രതിഷേധിച്ച് ദേശീയപണിമുടക്ക് പ്രഖ്യാപിച്ചു.
ഡല്ഹി: തൊഴില്‍ കോഡ്, ആണവമേഖലയിലെ സ്വകാര്യവത്കരണം, തൊഴിലുറപ്പ് പദ്ധതിയുടെ രൂപമാറ്റം എന്നിവയില് പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സംഘടനകള് ഫെബ്രുവരി 12ന് രാജ്യവ്യാപക പണിമുടക്ക് നടത്തും.
അടുത്ത ഒമ്ബതിന് ഡല്ഹിയില് നടക്കുന്ന തൊഴിലാളി കണ്വന്ഷനില് പണിമുടക്ക് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കും. പാര്ലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുന്ന വേളയിലാണു പ്രതിഷേധം.
إرسال تعليق