Join News @ Iritty Whats App Group

കൂട്ടുപുഴയിൽ വയ്‌ക്കോലുമായി എത്തിയ ലോറിക്ക് തീ പിടിച്ച്‌ കത്തിനശിച്ചു; ആളപായമില്ല


കൂട്ടുപുഴയിൽ വയ്‌ക്കോലുമായി എത്തിയ ലോറിക്ക് തീ പിടിച്ച്‌ കത്തിനശിച്ചു; ആളപായമില്ല


ഇരിട്ടി: വയ്‌ക്കോലുമായി എത്തിയ ലോറിക്ക് തീ പിടിച്ച്‌ കത്തിനശിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. കൂട്ടുപുഴയിലെത്തിയപ്പോളാണ് വൈക്കോലിന് തീ പിടിച്ചത്.


തുടർന്ന് ലോറിയിലേക്കും തീ പടരുകയായിരുന്നു. അപകടത്തില്‍ ആളപായമില്ല. തീ കണ്ടയുടൻ വണ്ടിയില്‍ നിന്ന് ഇറങ്ങിയാല്‍ ഡ്രൈവർ രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് ഗതാഗതം ഒരു മണിക്കൂറോളം തടസപ്പെട്ടു.

കേരള - കർണാടക അതിർത്തി പ്രദേശത്തായിരുന്നു സംഭവം. കർണാടകയില്‍ നിന്ന് വൈക്കോലുമായെത്തിയതായിരുന്നു ലോറി. തീ കണ്ട് പുറത്തിറങ്ങിയ ഡ്രൈവറാണ് നാട്ടുകാരെ വിവരമറിയിച്ചത്. ഉടൻതന്നെ ഇവർ ഇരിട്ടി ഫയർ ഫോഴ്‌സിനെ വിവരമറിയിച്ചു. ഫയർഫോഴ്‌സെത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ലോറി പൂർണമായും കത്തിനശിച്ചു.

തീ അണക്കാൻ വൈകിയിരുന്നെങ്കില്‍ വനപ്രദേശത്തോട്ട് തീ പടരുമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഫയർഫോഴ്‌സ് എത്തി തീ പൂർണമായും അണച്ചതിനാല്‍ വൻ അപകടം ഒഴിവായി. വൈക്കോലില്‍ തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.

Post a Comment

Previous Post Next Post
Join Our Whats App Group