പേരാവൂരിൽ യുഡിഎഫ് നേതാക്കളുടെ വീടിന് മുന്നിലെത്തി വധഭീഷണി മുഴക്കിയതായി പരാതി
പേരാവൂർ : പേരാവൂരിൽ യുഡിഎഫ് നേതാക്കളുടെ വീടിന് മുന്നിലെത്തി സിപിഎം പ്രവർത്തകർ വധഭീഷണി മുഴക്കിയതായി പരാതി. കോൺഗ്രസ് പേരാവൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജൂബിലി ചാക്കോ, ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സിറാജ് എന്നിവരാണ് തങ്ങളുടെ വീടുകൾക്ക് മുന്നിലെത്തി സിപിഎം പ്രവർത്തകർ വധ ഭീഷണി മുഴക്കിയതായി പേരാവൂർ പോലീസിൽ പരാതി നൽകിയത്. ഞായറാഴ്ച സന്ധ്യയോടെയാണ് സംഭവം.
إرسال تعليق