Join News @ Iritty Whats App Group

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനി ചരിത്രം, പുതിയ വിബി ജി റാം ജി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനി ചരിത്രം, പുതിയ വിബി ജി റാം ജി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു



ദില്ലി: പുതിയ തൊഴിലുറപ്പ് നിയമത്തിന് അം​ഗീകാരം. വികസിത് ഭാരത് ​​-ഗ്യാരണ്ടീ ഫോർ റോസ്​ ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീണ) 2025ന്‍റെ ബില്ലിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവെച്ചു. വിബി ജി റാം ജി എന്നാണ് പുതിയ പദ്ധതിയുടെ ചുരുക്ക പേര്. പ്രതിപക്ഷത്തിന്‍റെ കടുത്ത എതിർപ്പ് അവ​ഗണിച്ച് പാർലമെന്‍റിന്‍റെ ഇരുസഭകളിലും ബിൽ പാസാക്കിയിരുന്നു. ഇതോടെ യുപിഎ സർക്കാറിന്‍റെ അഭിമാന പദ്ധതിയായ മഹാത്മാ ​ഗാന്ധി ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം പുതിയ പദ്ധതി നിലവിൽ വന്നു. പ്രതിപക്ഷത്തിന്‍റെ വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് കേന്ദ്ര ​ഗ്രാമ വികസന മന്ത്രി ശിവരാജ് സിം​ഗ് ചൗഹാൻ ആവശ്യപ്പെട്ടു. അതേസമയം, ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം. ഇടതുപക്ഷ പാർട്ടികളുടെ യോജിച്ച പ്രക്ഷോഭം നാളെയും, കോൺ​ഗ്രസിന്‍റേത് 28 നും നടക്കും. 27 ന് ചേരുന്ന കോൺ​ഗ്രസിന്‍റെ പ്രവർത്തക സമിതി യോ​ഗം തുടർ സമരപരിപാടികൾ ചർച്ച ചെയ്യും.

Post a Comment

أحدث أقدم
Join Our Whats App Group