ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യമില്ല; കോടതിയിൽ തിരിച്ചടി, അറസ്റ്റ് തടയില്ല
ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യമില്ല. തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയാണ് വിധി പറഞ്ഞത്. ഇന്നലെ കേസ് പരിഗണിച്ച കോടതി തുടർവാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.പ്രോസിക്യൂഷൻ ഇന്നലെ കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിൽ രാഹുലിനെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്. സീൽ ചെയ്ത കവറിൽ രാഹുലിന്റെ അഭിഭാഷകൻ സമർപ്പിച്ച രേഖകളും കോടതി പരിശോധിച്ചു. ഒന്നര മണിക്കൂറിലേറെ നേരമാണ് അടച്ചിട്ട കോടതി മുറിയിൽ വാദം നടന്നത്. ഇന്ന് പുതിയ തെളിവുകൾ അടക്കം പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നു.
إرسال تعليق