ദിലീപിന് കലാകാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും നീതി കിട്ടി; നടനുമായി അടുത്ത ബന്ധമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്
പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി കിട്ടിയെന്ന് അടൂർ പ്രകാശ്. കലാകാരൻ എന്ന നിലയിൽ മാത്രമല്ല വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി.
ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂർ പ്രകാശ്. കേസിൽ സർക്കാർ അപ്പീൽ പോകുന്നത് ദിലീപിനെ ദ്രോഹിക്കാൻവേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴാണ് അടൂർ പ്രകാശ് നിലപാട് വ്യക്തമാക്കിയത്.
തദ്ദേശതെരഞ്ഞെടുപ്പിൽ യുഡിഎഫ് 101 ശതമാനം വിജയ പ്രതീക്ഷയിലാണെന്നും അടൂര്‍ നഗരസഭയില്‍ യുഡിഎഫ് ഭരണം നടത്തും അടൂർ പ്രകാശ്. മുഴുവന്‍ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ടാകും.
സംസ്ഥാനത്തുടനീളം ഏകോപനം ഉണ്ടാക്കിയാണ് യുഡിഎഫ് കണ്‍വീനറെന്ന നിലയില്‍ നീങ്ങുന്നത്.
Post a Comment