Join News @ Iritty Whats App Group

ആദികടലായി പിടിച്ചെടുത്ത് യു.ഡി.എഫ്; റിജില്‍ മാക്കുറ്റിക്ക് ഉജ്ജ്വല വിജയം

ആദികടലായി പിടിച്ചെടുത്ത് യു.ഡി.എഫ്; റിജില്‍ മാക്കുറ്റിക്ക് ഉജ്ജ്വല വിജയം


ണ്ണൂർ: കണ്ണൂർ കോർപറേഷൻ ആദികടലായി ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി റിജില്‍ മാക്കുറ്റി ഉജ്ജ്വല വിജയം നേടി. 1404 വോട്ടുകളാണ് റിജില്‍ മാക്കുറ്റി നേടിയത്.


713 ൻ്റെ ഭൂരിപക്ഷമാണ് റിജില്‍ നേടിയത്.

തൊട്ടടുത്ത സി.പി.ഐ സ്ഥാനാർത്ഥി എം.കെ ഷാജി 691വോട്ടുകള്‍ നേടിയപ്പോള്‍ ലീഗ് വിമതൻ വി. മുഹമ്മദലി 223വോട്ടുകള്‍ നേടി. നിർണ്ണായക ഭൂരിപക്ഷം നേടിയ റിജിലിൻ്റെ വിജയം ഉടൻ പ്രഖ്യാപിക്കും. നേരത്തെ സി.പി.ഐയിലെ അനിതയായിരുന്നു ഇവിടെ വാർഡ് കൗണ്‍സിലർ രണ്ടുതവണ ജയിച്ചിരുന്ന സി.പി.ഐയുടെ സിറ്റിങ് സീറ്റാണ് യു.ഡി.എഫ് റിജില്‍ മാക്കുറ്റിയിലൂടെ പിടിച്ചെടുത്തത്

Post a Comment

Previous Post Next Post
Join Our Whats App Group