Join News @ Iritty Whats App Group

കണ്ണൂരില്‍ കെ. സുധാകരൻ? നിയമസഭാ തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ഥിയായേക്കും; മറ്റ് പേരുകള്‍ സുധാകരൻ ഇല്ലെങ്കില്‍ മാത്രം

കണ്ണൂരില്‍ കെ. സുധാകരൻ? നിയമസഭാ തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ഥിയായേക്കും; മറ്റ് പേരുകള്‍ സുധാകരൻ ഇല്ലെങ്കില്‍ മാത്രം


ണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂർ നിയോജക മണ്ഡലത്തില്‍ കെ. സുധാകരനെ സ്ഥാനാർഥിയാകാൻ സാധ്യത. മണ്ഡലം പിടിച്ചെടുക്കാൻ കെ.സുധാകരനെ ഇറക്കണമെന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തി. സുധാകരൻ മത്സരിക്കില്ലെങ്കില്‍ മാത്രം മറ്റുള്ളവരെ പരിഗണിച്ചാല്‍ മതിയെന്നാണ് തീരുമാനം.

കെ. സുധാകരനും സിപിഐഎമ്മും നേർക്കുനേർ പോരാടാൻ സാധ്യതയുണ്ടെന്നാണ് നിലവിലെ സൂചനകള്‍ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ കെ. സുധാകരന് താല്‍പ്പര്യമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സുധാകരനില്ലെങ്കില്‍ മാത്രം മറ്റുള്ള നേതാക്കളെ മത്സരിപ്പിക്കാനാണ് നീക്കം.

സുധാകരനല്ലെങ്കില്‍ ടി.ഒ. മോഹനൻ, റിജില്‍ മാക്കുറ്റി എന്നിവർക്കാണ് സാധ്യത കൂടുതല്‍. കോർപ്പറേഷനിലെ അനുകൂല തരംഗത്തിലാണ് യുഡിഎഫിന്റെ പ്രതീക്ഷ. രാമചന്ദ്രൻ കടന്നപ്പള്ളി മത്സരിക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് എസ്സില്‍ നിന്ന് സീറ്റ് സിപിഐഎം ഏറ്റെടുത്തേക്കും.

Post a Comment

أحدث أقدم
Join Our Whats App Group