ഉംറ തീർത്ഥാടനത്തിനിടെ ഇരിട്ടി സ്വദേശി മദീനയിൽ കുഴഞ്ഞുവീണു മരിച്ചു
ഇരിട്ടി: ഉംറ തീർത്ഥാടനത്തിനിടെ ഇരിട്ടി സ്വദേശി മദീനയിൽ കുഴഞ്ഞു വീണു മരിച്ചു. ഇരിട്ടി പയഞ്ചേരി വികാസ് നഗറിലെ ചുള്ളിയൻ ഹൗസിൽ ഹംസ (73) ആണ് മരിച്ചത്. ഭാര്യയ്ക്കൊപ്പം മദീനയിലെത്തിയ ഹംസ ഉംറ ചടങ്ങ് പൂർത്തിയാക്കി തിരിച്ചു വരാൻ ഒരുങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഭാര്യ: സുഹ്റ .മക്കൾ: അലി, യാസർ, യാസിനി, സൈബുന്നിസ. മരുമക്കൾ: ഷമീന, റഫീക്ക്, ഷഹീർ ഖബറടക്കം മദീനയിൽ നടത്തി
إرسال تعليق