റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി, പ്രവര്‍ത്തി പരിചയ കാലയളവിലും മാറ്റം
റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി. 70 വയസില്‍ നിന്ന് 75 വയസായാണ് പ്രായപരിധി ഉയര്‍ത്തിയത്. ലൈസന്‍സ് സെയില്‍സ് മാനോ സെയില്‍സ് വുമണിനോ കൈമാറ്റം ചെയ്യുമ്പോള്‍ വേണ്ട പ്രവര്‍ത്തി പരിചയത്തിലും ഇളവുവരുത്തി. 10 കൊല്ലമായിരുന്ന പ്രവര്‍ത്തി പരിചയ കാലയളവ് ആറ് വര്‍ഷമായി കുറച്ചു.
സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിനാണ് സര്‍ക്കാര്‍ പരിഹാരമുണ്ടാക്കിയിരിക്കുന്നത്. റേഷന്‍ വ്യാപാരികളുടെ സംഘടനകളും മറ്റും നിരന്തരം ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു.
إرسال تعليق