Join News @ Iritty Whats App Group

വീണ്ടും തിരക്കിലമർന്ന് സന്നിധാനം; മണിക്കൂറുകള്‍ ക്യൂ നിന്ന് വിശ്വാസികള്‍, രണ്ട് ദിവസമായി ദർശനം നടത്തിയത് ഒരു ലക്ഷത്തിനടുത്ത് ഭക്തർ

വീണ്ടും തിരക്കിലമർന്ന് സന്നിധാനം; മണിക്കൂറുകള്‍ ക്യൂ നിന്ന് വിശ്വാസികള്‍, രണ്ട് ദിവസമായി ദർശനം നടത്തിയത് ഒരു ലക്ഷത്തിനടുത്ത് ഭക്തർ


സന്നിധാനം:ഒരു ഇടവേളയ്ക്ക് ശേഷം ശബരിമലയിൽ തിരക്ക് കൂടുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സന്നിധാനത്ത് എത്തിയത് ഒരു ലക്ഷത്തിന് അടുത്ത് വിശ്വാസികളാണ്. ഇന്ന് ഉച്ചയ്ക്ക് 1 മണി വരെ അമ്പതിനായിരത്തിൽ അധികം വിശ്വസികൾ ശബരിമലയിൽ ദർശനം നടത്തി. തിങ്കാഴ്ച എത്തിയത് 110979 ഭക്തർ, ഇന്നലെ 97000 ന് മുകളിൽ വിശ്വാസികളെത്തി. ഈ സീസണിൽ ഇതുവരെ എത്തിയ ഭക്തരുടെ എണ്ണം 23 ലക്ഷ്യത്തിലേക്ക് എടുക്കുകയാണ്.

സന്നിധാനത്തേക്ക് എത്തുന്ന ഭക്തരുടെ എണ്ണം കൂടിയതോടെ നടപ്പന്തലിൽ അടക്കം അല്പം കാത്തിരിപ്പും വേണം. ബാച്ചുകളായി തിരിച്ചാണ് പമ്പയിൽ നിന്ന് ഭക്തരെ സന്നിധാനത്തിലേക്ക് കടത്തി വിടുന്നത്. പതിനെട്ടാം പടി വഴി മിനിറ്റിൽ 75 ആളുകളെ കയറ്റി വിട്ട് തിരക്ക് നിയന്ത്രിക്കുകയാണ് പൊലീസ്. കാനന പാത വഴി എത്തുന്ന വിശ്വാസികളുടെ എണ്ണം വർദ്ധിച്ചതോടെ നിലവില്‍ ഏർപ്പെടുത്തിയ നിയന്ത്രണവും തുടരും. ഉച്ചയ്ക്ക് 12 മണി വരെ മാത്രമേ സത്രം വഴിയുള്ള പ്രവേശനം അനുവദിക്കൂ.

Post a Comment

أحدث أقدم
Join Our Whats App Group