എലപ്പുള്ളിയിലെ ക്രൂരത; യുവാവിൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 'ബൈക്കിൽ കയറ്റി കൊണ്ടുപോയി, റോഡിലൂടെ വലിച്ചിഴച്ചു, പോസ്റ്റിൽ കെട്ടി മർദിച്ചു'
പാലക്കാട്: തന്നെ വധിക്കാൻ ശ്രമിച്ചെന്ന് എലപ്പുള്ളിയിൽ ക്രൂരമായ ആക്രമണത്തിന് വിധേയനായ ഒകരംപള്ളി സ്വദേശി വിപിൻ വിനോദ്. എലപ്പുള്ളി തേനാരിയിലാണ് ബന്ധുക്കളുടെ മുന്നിൽ വെച്ച് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചത്. കഴിഞ്ഞ മാസം 17നാണ് സംഭവം. ഒകരംപള്ളി സ്വദേശികളായ ശ്രീകേഷ്, ഗിരീഷ് എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ആരോഗ്യപ്രശ്‌നം കാരണമാണ് പൊലീസിൽ പരാതി നൽകിയതെന്ന് വിപിൻ വ്യക്തമാക്കി.
പ്രതികൾ തന്നെ ആദ്യം ബൈക്കിൽ കയറ്റിക്കൊണ്ടുപോയെന്നും റോഡിലൂടെ വലിച്ചിഴച്ച ശേഷം, പോസ്സിൽ കെട്ടിയിട്ട് മർദിച്ചുവെന്നും വിപിൻ വിനോദ് പറഞ്ഞു. കത്തികൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ചു. പരാതി കൊടുത്താലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മൂന്നുലക്ഷം രൂപയുടെ പലിശപ്പണം തിരിച്ചടച്ചില്ലെന്ന് പറഞ്ഞാണ് ആദ്യം മർദിച്ചത്. പിന്നാലെ ശ്രീകേഷിൻ്റെ വീട് ആക്രമിച്ചത് താനാണെന്ന് പറഞ്ഞ് മർദനം തുടർന്നു. ശ്രീകേഷും ഗിരീഷും ശ്രീകേഷിൻ്റെ അമ്മയും ചേർന്നാണ് തൻ്റെ വസ്‌ത്രം ഊരിയതെന്നും വിപിൻ വിനോദ് പറഞ്ഞു.
إرسال تعليق