ബിജെപിക്ക് ഒരു മേയറെ നൽകിയതിന്റെ ക്രെഡിറ്റ് സിപിഎമ്മിന്: അഹന്തയ്ക്കും അഹങ്കാരത്തിനും ദുർഭരണത്തിനും എതിരായ കനത്ത ജനവിധി; കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: അഹന്തയ്ക്കും അഹങ്കാരത്തിനും ദുർഭരണത്തിനും എതിരായ കനത്ത ജനവിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. യുഡിഎഫ് തരംഗമാണ് പ്രതിഫലിച്ചത്.
ശബരിമല കൊള്ളയും തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചു.ആശയദാരിദ്ര്യമാണ് സിപിഎമ്മിന്. അവരുടെ നയങ്ങൾക്കു വിരുദ്ധമായാണ് സർക്കാർ പ്രവർത്തിച്ചത്. അത് മോദിയുടെ മുന്നിൽ കവാത്ത് മറക്കുന്ന ശൈലി പിന്തുടരാനാണ്. ബിജെപിക്ക് ഒരു മേയറെ നൽകിയതിന്റെ ക്രെഡിറ്റ് സിപിഎമ്മിന് അവകാശപ്പെട്ടതാണ്.
സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുക്കെട്ട്, സർക്കാരിന്റെ ജനവിരുദ്ധത, ശബരിമല വിഷയം എന്നിവയും തെരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിച്ചതായി കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
إرسال تعليق