അയ്യപ്പൻ കാവിൽ രണ്ടു പേർക്ക് തെരുവ് നായയുടെ കടിയേറ്റു
ഇരിട്ടി : അയ്യപ്പൻ കാവിൽ രണ്ടു പേർക്ക് തെരുവ് നായയുടെ കടിയേറ്റു. അയ്യപ്പൻ കാവ് പാലം സൈറ്റ്, പുഴക്കര ടൗൺ എന്നിവിടങ്ങളിൽ വെച്ചാണ് നായയുടെ കടിയേറ്റത്.പുഴക്കരയിൽ ഇലക്ട്രിക്കൽ വർക്ക് ഷോപ്പ് നടത്തുന്ന കണ്ണൂർ സ്വദേശി മുഹമ്മദ് കുഞ്ഞി, അതിഥി തൊഴിലാളി ഹൈതം എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇവർ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അയ്യപ്പൻ കാവ്, ആറളം, പുഴക്കര, കാപ്പുങ്കടവ് പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണ്. രാവിലെ ചെറിയ കുട്ടികൾ ഭീതിയോടെ മദ്രസയിൽ പോകുന്നത്. ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
إرسال تعليق