കണ്ണൂരിൽ വീട്ടുകിണറ്റിലെ വെള്ളത്തിന് കടുത്ത മണവും നിറംമാറ്റവും; ഡീസലിന്റെ സാന്നിധ്യമെന്ന് സംശയം
കണ്ണൂര്‍: പള്ളിക്കുന്നില്‍ വീട്ടുകിണറ്റിലെ വെള്ളത്തിന് കടുത്ത മണവും നിറംമാറ്റവും. വെള്ളത്തില്‍ ഡീസലിന്റെ സാന്നിധ്യമുണ്ടെന്നാണ് സംശയം. ഇതേ തുടര്‍ന്ന് പരിസരവാസികളും വീട്ടുകാരും ചേര്‍ന്ന് ബക്കറ്റില്‍ കോരിയെടുത്ത് തീപ്പെട്ടിയുരച്ചപ്പോള്‍ തീ ആളിക്കത്തുന്നുണ്ട്. പരിസരത്തെല്ലാം ഡീസലിന്റെ രൂക്ഷ ഗന്ധവുമുണ്ട്. പള്ളിക്കുന്ന് ജയ് ജവാന്‍ റോഡില്‍ പിഡബ്ല്യുഡി മുന്‍ എക്‌സി. എന്‍ജിനീയര്‍ സി.എച്ച്. സുരേന്ദ്രന്റെ വീട്ടുകിണറ്റിലാണ് ഡീസലിനോട് സമാനതയുള്ള പദാര്‍ഥത്തിന്റെ സാന്നിധ്യം കാണുന്നത്
إرسال تعليق