Join News @ Iritty Whats App Group

ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിനും സാധനങ്ങൾ വിറ്റ കടയ്ക്കും നേരെ അക്രമം; വിഎച്ച്പി ജില്ല സെക്രട്ടറിയും ബജ്‌രംഗ്ദൾ കൺവീനറുമടക്കം നാല് പേർ അറസ്റ്റിൽ

ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിനും സാധനങ്ങൾ വിറ്റ കടയ്ക്കും നേരെ അക്രമം; വിഎച്ച്പി ജില്ല സെക്രട്ടറിയും ബജ്‌രംഗ്ദൾ കൺവീനറുമടക്കം നാല് പേർ അറസ്റ്റിൽ

ദില്ലി: ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ അക്രമം തുടർന്ന് വിഎച്ച്പി, ബജ്‌രംഗ്ദൾ പ്രവർത്തകർ. അസമിലെ നൽബേരിയിൽ ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിനും നഗരത്തിൽ സാധനങ്ങൾ വിറ്റ കടയ്ക്കും നേരെ അക്രമം ഉണ്ടായി. സംഭവത്തിൽ വിഎച്ച്പി ജില്ല സെക്രട്ടറിയും ബജ്‌രംഗ്ദൾ കൺവീനറുമടക്കം നാല് പേർ അറസ്റ്റിലായി. അതേസമയം, മധ്യപ്രദേശിൽ അതിക്രമം നടത്തിയ വനിത നേതാവിന് ബിജെപി കാരണം കാണിക്കൽ നോട്ടീസ് നൽകി. കാഴ്ചപരിമിതിയുള്ള സ്ത്രീയെ പള്ളി പരിസരത്ത് കയറി അക്രമിക്കുകയായിരുന്നു ബിജെപി ജില്ല ഉപാധ്യക്ഷ. സംഭവത്തിൽ പൊലീസ് ഇനിയും കേസെടുത്തിട്ടില്ല.

Post a Comment

Previous Post Next Post
Join Our Whats App Group