പൊലീസ് സേനക്കായി കണ്ണൂർ ജില്ലയില്‍ അനുവദിച്ച വാഹനങ്ങള്‍ ഫളാഗ് ഓഫ് ചെയ്തു
കണ്ണൂർ: പൊലീസ് സേനക്കായി കണ്ണൂർ ജില്ലയില്‍ അനുവദിച്ച വാഹനങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്തു. പതിനാറ് വാഹനങ്ങളാണ് പുതുതായി അനുവദിച്ചു കിട്ടിയത്.
സിറ്റി പൊലീസ് കമ്മീഷണർ പി.നിധിൻരാജ് ഫ്ലാഗ് ഓഫ് നിർവഹിച്ചു.വിവിധ സ്റ്റേഷനുകളിലേക്കായി കണ്‍ട്രോള്‍ റൂമിലേക്ക് പതിനൊന്നും കതിരൂർ, എടക്കാട്, ധർമ്മടം, കണ്ണവം, മട്ടന്നൂർ എന്നീ സ്റ്റേഷനുകളിലേക്ക് ഒന്നു വീതം വാഹനങ്ങളുമാണ് അനുവദിച്ചത്. കാലപഴക്കംചെന്ന വാഹനങ്ങള്‍ക്ക് പകരമായാണ് പുതിയ വാഹനങ്ങള്‍ എത്തിച്ചത്. സിറ്റി പൊലീസ് കമ്മീഷണർ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അഡീഷണല്‍ എസ്.പി.സജേഷ് വാഴാളപ്പില്‍, ഡിവൈ.എസ്.പി ടി.പി. സമേഷ്, എം.ടി.ഒ സന്തോഷ് കുമാർ,അസോസിയേഷൻ ഭാരവാഹികളായ വി.സിനീഷ്, പി.വി.രാജേഷ്, ബിനു ജോണ്‍, എം.രാജി തുടങ്ങിയവർ പങ്കെടുത്തു.
إرسال تعليق