കണ്ണൂരിൽ പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ തലയിടിച്ച് വീണ് ഓട്ടോഡ്രൈവർ മരിച്ചു
കണ്ണൂർ: പിന്നോട്ട് നീങ്ങിത്തുടങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ കാലിടറി തലയിടിച്ച് വീണ് ഓട്ടോ ഡ്രൈവർ മരിച്ചു.
മുണ്ടേരി വലിയന്നൂർ റോഡിൽ മുണ്ടേരി ചിറക്ക് സമീപം താമസിക്കുന്ന പണ്ടാരവളപ്പിൽ ഹൗസിലെ എ.പി. സുലൈമാൻ (62) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം വീട്ടിന് മുന്നിൽ ഓട്ടോ നിർത്തി ഗേറ്റ് തുറക്കാൻ ഇറങ്ങിയ സമയത്താണ് അപകടം സംഭവിച്ചത്. ഓട്ടോ തനിയെ നിരങ്ങി പിന്നോട്ട് നീങ്ങുന്നത് കണ്ടതോടെ പിടിച്ചു നിർത്താൻ ശ്രമിക്കുമ്പോഴാണ് സുലൈമാൻ കാലിടറി വീണത്. തല ഭാഗത്ത് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏച്ചൂർ വട്ടപ്പൊയിൽ സ്വദേശിയാണ്.
ഭാര്യ: മുണ്ടേരി പണ്ടാരവളപ്പിൽ ആയിഷ
Post a Comment