അമിതവേഗതയിൽ ബസ്ഓടിച്ചെന്നാരോപിച്ച് ഇരിട്ടിയിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവറെ മർദ്ദിച്ചതായി പരാതി
ഇരിട്ടി:അമിതവേഗതയിൽ എത്തിയ കെ എസ് ആർ ടി സി ബസ് വാഹനത്തിൽ ഇടിക്കാൻ നോക്കിയെന്നാരോപിച്ച് കാറിൽ സഞ്ചരിച്ചവർ ബസ്സിനെ പിന്തുടർന്നെത്തി ഡ്രൈവറെ മർദ്ദിച്ചതായി ആരോപണം. ഡ്രൈവർ മാനന്തവാടി സ്വദേശി പി.ജെ. ബാബു (49)വിനെയാണ് കാറിൽ പിന്തുടർന്നെത്തിയവർ ഇരിട്ടി ടൗണിൽ വെച്ച് മർദ്ധിച്ചതായി പരാതി ഉയർന്നത്. ഇന്നലെ രാത്രി 7 മണിയോടെ കാസർകോട് നിന്നും കണ്ണൂർ - ഇരിട്ടി വഴി മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടമുണ്ടാക്കും വിധം അമിത വേഗതയിൽ എത്തി പയഞ്ചേരി മുക്കിന് സമീപത്തു വെച്ച് കാറിൽ ഇടിക്കാൻ ശ്രമിച്ചതെന്നാണ് ആരോപണം. മർദ്ദനത്തെ തുടർന്ന് ഇരിട്ടിയിൽ യാത്ര അവസാനിപ്പിച്ച ശേഷം ഡ്രൈവർ ഇരിട്ടി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയ ശേഷം ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ഇരിട്ടി ബസ് സ്റ്റാന്റിനു സമീപം കാർ മുന്നിലിട്ട് തടയാൻ ശ്രമിക്കുകയും കാറിലുണ്ടായിരുന്നവർ ചീത്ത വിളിക്കുകയും ബസ് സ്റ്റാന്റിലെത്തിയപ്പോൾ തെറിവിളിച്ചുകൊണ്ട് മർദ്ദിക്കുകയുമായിരുന്നെന്നാണ് ഡ്രൈവർ ബാബു പറയുന്നത്. ഡ്രൈവർ കയ്യേറ്റം ചെയ്‌തെന്ന് കാണിച്ച് കാർ യാത്രികരും പോലീസിൽ പരാതി നൽകുകയും ഇരിട്ടി താലൂക്ക് ആശുപത്രയിൽ ചികിത്സതേടിയതായുമാണ് അറിയുന്നത്. ഇരു വരുടെയും പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
إرسال تعليق