കേരളയിലും മുട്ടുമടക്കി സർക്കാർ; കേരള സർവ്വകലാശാല രജിസ്ട്രാർ അനിൽകുമാറിനെ മാറ്റി
തിരുവനന്തപുരം: വിസി നിയമനത്തിലെ ഒത്തുതീർപ്പിന് പിന്നാലെ കേരളയിലും സമവായം. കേരള സർവ്വകലാശാല രജിസ്ട്രാർ അനിൽകുമാറിനെ മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ശാസ്താംകോട്ട ഡിബി കോളേജിലേക്കാണ് മാറ്റം. അനിൽകുമാറിന്റെ അഭ്യർത്ഥനയെ തുടർന്നാണ് മാറ്റം എന്നാണ് സർക്കാർ ഉത്തരവ്. ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് അനിൽകുമാറിനെ വിസി സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും മാസമായി സസ്പെൻഷനിൽ തുടരുന്നതിനിടയിലാണ് ഡെപ്യൂട്ടേഷൻ അവസാനിപ്പിക്കാൻ സർക്കാർ ഉത്തരവ്.
വി സി നിയമനത്തിൽ ഒത്തുതീർപ്പ് ഉണ്ടാക്കിയതിന് പിന്നാലെയാണ് കേരളയിലും സമവായം. പ്രിൻസിപ്പാൾ ആയി തന്നെയാണ് അനിൽകുമാർ തിരികെ പ്രവേശിക്കുന്നത്
إرسال تعليق