ഇത്തവണയും പ്രതിപക്ഷമില്ല! ഇത് കേരളത്തില്‍ മറ്റെവിടെയുമില്ലാത്ത പ്രതിഭാസം; ചുവന്ന് തുടുത്ത് ആന്തൂര്‍
കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്ബോള്‍, കണ്ണൂർ ജില്ലയിലെ ആന്തൂർ മുനിസിപ്പാലിറ്റി ഇത്തവണയും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഐകകണ്ഠ്യേനയുള്ള വിജയമാണ് സമ്മാനിച്ചത്.
തുടർച്ചയായി രണ്ടുതവണ പ്രതിപക്ഷമില്ലാത്ത ഭരണസമിതി നിലവിലുണ്ടായിരുന്ന ആന്തൂരില്‍, ഇത്തവണയും സ്ഥിതിക്ക് മാറ്റമില്ല. നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോള്‍ തന്നെ അഞ്ച് വാർഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാർഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യുഡിഎഫ്, ബിജെപി സ്ഥാനാർഥികളെ ബഹുദൂരം പിന്നിലാക്കിയാണ് ശേഷിക്കുന്ന വാർഡുകളിലും എല്‍ഡിഎഫ് വിജയം നേടിയത്.
إرسال تعليق