ഹുൻസൂരിലെ സ്‌കൈ ഗോൾഡിൽ വൻ കവര്‍ച്ച: തോക്കു ചൂണ്ടിയെത്തിയ അഞ്ചംഗ സംഘത്തിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
മൈസൂർ : ഹുൻസൂരിൽ ജ്വല്ലറിയിൽ വൻ കവർച്ച. കണ്ണൂർ,വയനാട് സ്വദേശികളുടെ ഉടമസ്ഥതയിലുളള സ്‌കൈ ഗോൾഡിലാണ് കവർച്ച നടന്നത്. തോക്ക് ചുണ്ടിയെത്തിയ അഞ്ചംഗ സംഘം കവർച്ച നടത്തുകയായിരുന്നു. കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം കവർച്ചാ സംഘം തട്ടിയതായി ജ്വല്ലറി അധികൃതർ പറഞ്ഞു. സംഭവത്തിന് പിന്നാലെ കർണാടക പൊലീസ് അന്വേഷണം ആരംഭിച്ചു.
إرسال تعليق