Join News @ Iritty Whats App Group

തമിഴ്നാട്ടിലെ എസ്ഐആര്‍: ഒരു കോടിയോളം വോട്ടർമാരെ നീക്കി, ഞെട്ടിക്കുന്ന നടപടി എന്ന് ഡിഎംകെ ,കരട് വോട്ടർ പട്ടികയെ സ്വാഗതം ചെയ്ത് ബിജെപിയും എഐഎഡിഎംകെയും

തമിഴ്നാട്ടിലെ എസ്ഐആര്‍: ഒരു കോടിയോളം വോട്ടർമാരെ നീക്കി, ഞെട്ടിക്കുന്ന നടപടി എന്ന് ഡിഎംകെ ,കരട് വോട്ടർ പട്ടികയെ സ്വാഗതം ചെയ്ത് ബിജെപിയും എഐഎഡിഎംകെയും


ചെന്നൈ: തമിഴ്നാട്ടിലെ തീവ്ര വോ്‍ട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ ഒരു കോടിയോളം വോട്ടർമാരെ നീക്കിയത് ഞെട്ടിക്കുന്ന നടപടി എന്ന് ഡിഎംകെ പ്രതികരിച്ചു.ഇന്ന് മുതൽ ബൂത്ത്‌ തലത്തിൽ പാർട്ടി പരിശോധന നടത്തും.ഒരു വോട്ടറെ എങ്കിലും അനർഹമായി ഒഴിവാക്കിയാൽ കോടതിയെ സമീപിക്കും എന്ന് ഡിഎംകെ വ്യക്തമാക്കി.66 ലക്ഷം പേരുടെ മേൽവിലാസം കണ്ടെത്താനായില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ്സ് എംപി പി.ചിദംബരം പറഞ്ഞു.അതേ സമയം കരട് വോട്ടർ പട്ടികയെ സ്വാഗതം ചെയ്ത് ബിജെപിയും എഐഎഡിഎംകെയും രംഗത്തെത്തി. പട്ടികയില്‍ നിന്ന് നീക്കിയത് വ്യാജ വോട്ടർമാരെ എന്നാണ് അവരുടെ നിലപാട്

മുഖ്യമന്ത്രി സ്റ്റാലിന്റെ മണ്ഡലത്തിൽ നിന്ന് 1,03,812 വോട്ടർമാരെയാണ് ഒഴിവാക്കിയത്.ഉദയനിധിയുടെ മണ്ഡലത്തിൽ 89,421 വോട്ടർമാരെ നീക്കി

കേരളത്തില്‍ എസ് ഐ ആറിനുള്ള ഫോം സ്വീകരിക്കൽ അവസാനിച്ചതിന് പിന്നാലെ രാഷ്ട്രീയ പാർട്ടികളുടെ ആദ്യ യോഗം ഇന്ന്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച യോഗം രാവിലെ 11 മണിക്ക് ചേരും. 25 ലക്ഷത്തോളം പേരാണ്  പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത്. സുതാര്യതയില്ലാത്ത നടപടി എന്ന വിമർശനവുമായി പട്ടികയ്ക്ക് എതിരെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. അനാവശ്യ തിടുക്കം കമ്മീഷൻ ഒഴിവാക്കണം എന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. സമയ പരിധി നീട്ടണമെന്നതിൽ സംസ്ഥാന സർക്കാർ ആവശ്യത്തിലെ തീരുമാനം അറിയിക്കണം എന്നാണ് സുപ്രീ o കോടതി നിർദ്ദേശം

Post a Comment

Previous Post Next Post
Join Our Whats App Group