നീന്തൽ കുളത്തിൽ ഉണ്ടായ അപകടം; മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങൾ ദാനം ചെയ്യും
കൊല്ലം: കൊല്ലത്ത് മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങൾ ദാനം ചെയ്യും. ഉമയനല്ലൂർ സ്വദേശി അശ്വിൻ്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഈ മാസം 20 ന് കോഴിക്കോട് കൂടരഞ്ഞിയിൽ നീന്തൽ കുളത്തിൽ ഉണ്ടായ അപകടത്തിലാണ് അശ്വിന് ഗുരുതരമായി പരിക്കേറ്റത്. അപകടത്തെ തുടർന്ന് എൻഎസ് സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. മരിച്ച അശ്വിൻ്റെ ഹൃദയ വാൽവ് ശ്രീചിത്രയിലേക്കും കരൾ കിംസ് ആശുപത്രിയിലേക്കും കണ്ണ് ചൈതന്യയിലേക്കുമാണ് കൊണ്ട് പോകുന്നത്.
إرسال تعليق