Join News @ Iritty Whats App Group

ഡിസംബര്‍ 9ന്‌ ഏഴുവര്‍ഷം; കണ്ണൂര്‍ വിമാനത്താവളം കിതക്കുന്നു

ഡിസംബര്‍ 9ന്‌ ഏഴുവര്‍ഷം; കണ്ണൂര്‍ വിമാനത്താവളം കിതക്കുന്നു


ഴുവര്‍ഷം മുമ്ബ്‌ വന്‍ പ്രതീക്ഷയോട്‌ കൂടി ഉദ്‌ഘാടനം ചെയ്യപ്പെട്ട കണ്ണൂര്‍ അന്താരാഷ്ര്‌ട വിമാനത്താവളം ഏഴുവര്‍ഷം പിന്നിടുമ്ബോള്‍ ഉയരങ്ങളില്‍ എത്താന്‍ കഴിയാതെ കിതക്കുകയാണ്‌.


2018 ഡിസംബര്‍ ഒന്‍പതിനാണ്‌ കണ്ണൂരില്‍നിന്ന്‌ അബുദാബി യിലേക്ക്‌ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആദ്യവിമാനം പറന്നുയര്‍ന്നത്‌. ഏഴു വര്‍ഷം പിന്നിടുമ്ബോഴും വിമാനത്താവളം കൊണ്ടുവരുമെന്ന്‌ പ്രതീക്ഷിച്ച വികസനക്കുതിപ്പ്‌ സാധ്യമായിട്ടില്ല. കോവിഡും കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയും ഉള്‍പ്പെടെ പ്രതിസന്ധികള്‍ നിരവധിയായിരുന്നു. വിദേശ കമ്ബനികളുടെ സര്‍വീസിന്‌ വേണ്ട പോയിന്റ്‌ ഓഫ്‌ കോള്‍ എന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. വിദേശ കമ്ബനികളുടെ സര്‍വീസിനുള്ള പോയിന്റ്‌ ഓഫ്‌ കോള്‍ പദവി അനുവദിക്കണമെന്ന്‌ കേന്ദ്രത്തിനോട്‌ നിരന്തരം ആവശ്യപ്പെട്ടിട്ടും സാധ്യമായിട്ടില്ല. മെട്രോയിതര നഗരങ്ങളില്‍നിന്ന്‌ വിദേശ സര്‍വിസുകള്‍ വേണ്ടെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്‌. 

ഇന്ത്യന്‍ കമ്ബനികളുടെ സര്‍വീസ്‌ കൂടുതല്‍ അനുവദിക്കാമെന്ന്‌ കേന്ദ്രം പറയുന്നുണ്ടെങ്കിലും വിമാനങ്ങളുടെ കുറവ്‌ ഉള്‍പ്പെടെ പല വിധ തടസങ്ങളുണ്ട്‌. വൈഡ്‌ ബോഡി വിമാനങ്ങള്‍ക്ക്‌ സര്‍വീസിനുവേണ്ട റണ്‍വേ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും കണ്ണൂരിലുണ്ട്‌. ഹജ്‌ജ് സര്‍വീസിനായി സൗദി എയര്‍ ലൈന്‍സിന്റെ വിമാനം കണ്ണുരിലെത്തിയിരുന്നു.ഗോവയിലെ മോപ്പ ഉള്‍പ്പെടെ മറ്റു വിമാനത്താവളങ്ങള്‍ക്ക്‌ വിദേശസര്‍വീസുകളുടെ കാര്യത്തില്‍ അനുവദിച്ച ഇളവ്‌ നല്‍കാനും കേന്ദ്രം തയ്യാറാകുന്നില്ല. എതാനും വര്‍ഷം മുമ്ബ്‌ ഗോ ഫസ്‌റ്റ് സര്‍വീസുകള്‍ അവസാനിപ്പിച്ചതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്‍ഡിഗോയും മാത്രമാണ്‌ ഇപ്പോള്‍ കണ്ണുരില്‍ നിന്ന്‌ സര്‍വീസ്‌ നടത്തുന്നത്‌. 

കിയാലിന്റെ ഇതുവരെയുള്ള സഞ്ചിതനഷ്‌ടം 742.77 കോടിയാണെന്നാണ്‌ ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ പറയുന്ന 1. 2022-23 സാമ്ബത്തിക വര്‍ഷത്തില്‍ 115.17 കോടിയായിരുന്ന വാര്‍ഷിക വരുമാനം 2023-24 വര്‍ഷത്തില്‍ 101.62 കോടിയായി കുറഞ്ഞു. വ്യോമയാനേതരയിനത്തില്‍ കാര്യമായ വരുമാനമുണ്ടാക്കാന്‍ വിമാനത്താവളത്തിന്‌ കഴിഞ്ഞിട്ടില്ല. ഇത്‌ ലക്ഷ്യമിട്ട്‌ ആവിഷ്‌കരിച്ച പല വന്‍കിട പദ്ധതികളും മുന്നോട്ടുകൊണ്ടുപോകാനുമായില്ല. കാര്‍ഗോ കോംപ്ലക്‌സ് തുറന്നെങ്കിലും ചരക്കുനീക്കത്തിലും വര്‍ധന ഉണ്ടാക്കാനായില്ല.

Post a Comment

أحدث أقدم
Join Our Whats App Group