Join News @ Iritty Whats App Group

ഒരു വീട്ടിലെ വോട്ടര്‍മാര്‍ രണ്ട് ബൂത്തില്‍; തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ 5030 ബൂത്തുകള്‍ രൂപീകരിച്ചതിൽ പരാതി

ഒരു വീട്ടിലെ വോട്ടര്‍മാര്‍ രണ്ട് ബൂത്തില്‍; തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ 5030 ബൂത്തുകള്‍ രൂപീകരിച്ചതിൽ പരാതി


തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ പുതുതായി 5030 ബൂത്തുകള്‍ രൂപീകരിച്ചതിൽ പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരാതി. ഭൂമി ശാസ്ത്ര പരമായ അതിര്‍ത്തികള്‍ പാലിക്കാതെയാണ് ബൂത്തുകള്‍ തിരിച്ചതെന്നാണ് പരാതി.ചിലയിടങ്ങളിൽ ഒരു വീട്ടിലെ വോട്ടര്‍മാര്‍ തന്നെ രണ്ട് ബൂത്തിലാകുന്ന സ്ഥിതിയുണ്ടെന്നും ആക്ഷേപമുണ്ട്. ഹിയറിങ് നോട്ടീസ് അടക്കം എത്തിക്കാൻ പുതിയ ബൂത്തുകളിൽ  ബിഎൽഒമാരെ നിയോഗിക്കേണ്ടതുണ്ട്.കരട് വോട്ടര്‍ പട്ടിക വന്ന ശേഷം പേര് ചേര്‍ക്കാനായി 28529 പേരാണ് അപേക്ഷിച്ചത്. 6242 പ്രവാസികളും അപേക്ഷ നൽകി. പേര് ചേര്‍ത്തതിനെതിരെ 37 പരാതികളും കിട്ടി . 24.08 ലക്ഷം പേരാണ് കരട് പട്ടിക വന്നപ്പോള്‍ പുറത്തായത്.
കരട് പട്ടികയിൽ പേരുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: voters.eci.gov.in
ഹോംപേജിലെ 'Search your name in E-roll' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ വോട്ടർ ഐഡി (EPIC) നമ്പറോ വ്യക്തിഗത വിവരങ്ങളോ നൽകി പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം.

പ്രധാന തീയതികൾ
ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള സമയം: 2025 ഡിസംബർ 23 മുതൽ 2026 ജനുവരി 22 വരെ.
പരാതികൾ തീർപ്പാക്കുന്നത്: 2026 ഫെബ്രുവരി 14-നകം.
അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്: 2026 ഫെബ്രുവരി 21.

Post a Comment

Previous Post Next Post
Join Our Whats App Group