Join News @ Iritty Whats App Group

വീടിന് മുകളിൽ ഉഗ്രശബ്ദം, ഞെട്ടിത്തരിച്ച് വീട്ടുകാർ; ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട

വീടിന് മുകളിൽ ഉഗ്രശബ്ദം, ഞെട്ടിത്തരിച്ച് വീട്ടുകാർ; ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട


മലപ്പുറം: വേനല്‍ മഴയില്‍ ആകാശത്ത് നിന്ന് ആലിപ്പഴം വീഴുന്നത് സാധാരണ കാര്യമാണെങ്കിലും അത് പലപ്പോഴും നമുക്കൊരു കൗതുക കാഴ്ചയായി മാറാറുണ്ട്. എന്നാല്‍, തെളിഞ്ഞ ആകാശത്ത് നിന്ന് കൂറ്റന്‍ ഐസ് കട്ട വീണ അപൂര്‍വമായ സംഭവമാണ് കഴിഞ്ഞ ദിവസം മലപ്പുറം കാളികാവില്‍ ഉണ്ടായത്. കാളികാവ് മമ്പാട്ടുമൂലയില്‍ ആകാശത്തു നിന്നും വലിയ ഐസ് കട്ട വീടിനു മുകളില്‍ പതിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.

മമ്പാട്ടുമൂലയിലെ ഓട്ടോ ഡ്രൈവര്‍ കൊമ്പന്‍ ഉമ്മറിന്റെ വീടിനു മുകളിലാണ് 50 കിലോയോളം തൂക്കം വരുന്ന ഐസ് കട്ട പതിച്ചത്. വീഴ്ചയില്‍ ഐസ് കട്ട ചിന്നിച്ചിതറി. ജനക്കൂട്ടത്തിനിടയിലേക്കോ വാഹനങ്ങള്‍ക്ക് മുകളിലേക്കോ വീണിരുന്നെങ്കില്‍ വലിയ അപകടം സംഭവിക്കുമായിരുന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. സംഭവം നടക്കുമ്പോള്‍ വീട്ടുകാർ വീടിനകത്ത് ഉണ്ടായിരുന്നു. വലിയൊരു ശബ്ദം കേട്ടാണ് കുടുംബാംഗങ്ങള്‍ പുറത്തേക്ക് പോയത്

ആദ്യം വീടിന് ഇടിമിന്നലേറ്റതാണെന്ന് സംശയിച്ചെങ്കിലും വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് ഐസ് പാളികളുടെ അവശിഷ്ടങ്ങള്‍ താഴേക്ക് പതിച്ചതോടെയാണ് സംഭവം മനസ്സിലായത്. കോണ്‍ക്രീറ്റ് വീടിന് ചെറിയ തോതില്‍ കേടുപറ്റിയിട്ടുണ്ട്. എന്തായാലും വലിയൊരു അപകടത്തില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്ന് കുടുംബം വ്യക്തമാക്കി

Post a Comment

Previous Post Next Post
Join Our Whats App Group