Join News @ Iritty Whats App Group

പ്രതിസന്ധി മനപൂർവ്വം സൃഷ്ടിച്ചതോ? ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം മാർച്ചിന് ശേഷം 3% കുറഞ്ഞെന്ന് കണക്കുകൾ,പൈലറ്റ്സ് അസോസിയേഷന് നോട്ടീസ്

പ്രതിസന്ധി മനപൂർവ്വം സൃഷ്ടിച്ചതോ? ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം മാർച്ചിന് ശേഷം 3% കുറഞ്ഞെന്ന് കണക്കുകൾ,പൈലറ്റ്സ് അസോസിയേഷന് നോട്ടീസ്


ദില്ലി: ഇൻഡിഗോ വിമാനക്കമ്പനി നേരിടുന്ന പ്രതിസന്ധിയിൽ പൈലറ്റ്സ് അസോസിയേഷന് നോട്ടീസ് നൽകി പാർലമെൻ്റ് സമിതി. ഉടൻ സമിതിക്ക് മുൻപിലെത്തുമെന്ന് അസോസിയേഷൻ അറിയിച്ചു. പ്രതിസന്ധി ആരംഭിച്ച ശേഷം ഇതുവരെ 4600 വിമാനങ്ങൾ റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു. സർവീസ് റദ്ദാക്കുകയാണെങ്കിൽ 6 മണിക്കൂർ മുൻപെങ്കിലും യാത്രക്കാർക്ക് വിവരം നൽകണമെന്നാണ് ഇൻഡിഗോക്ക് നൽകിയ നിർദ്ദേശം. വ്യോമയാനമന്ത്രാലയം ഉദ്യോഗസ്ഥർ വിമാനത്താവളങ്ങളിൽ പരിശോധന തുടങ്ങി. പ്രതിസന്ധി മനപൂർവ്വം സൃഷ്ടിച്ചതാണോ എന്ന് സംശയക്കുന്നതായാണ് കേന്ദ്രമന്ത്രി റാം മോഹൻ നായിഡു പ്രതികരിച്ചു. ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം മാർച്ചിന് ശേഷം 3 ശതമാനം കുറഞ്ഞെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും. ഡിജിസിഎ വീഴ്ചയും പരിശോധിക്കും.

Post a Comment

أحدث أقدم
Join Our Whats App Group