Join News @ Iritty Whats App Group

ഒമാനിൽ വൻ ജ്വല്ലറി കവർച്ച; ജ്വല്ലറിയുടെ ചുമർ തുരന്ന് 23 കോടിയിലധികം വില വരുന്ന സ്വർണം കവർന്നു, രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിൽ

ഒമാനിൽ വൻ ജ്വല്ലറി കവർച്ച; ജ്വല്ലറിയുടെ ചുമർ തുരന്ന് 23 കോടിയിലധികം വില വരുന്ന സ്വർണം കവർന്നു, രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിൽ


മസ്കറ്റ്:ടൂറിസ്റ്റ് വിസയിൽ എത്തി ഒമാനിൽ വൻ ജ്വല്ലറി കവർച്ച നടത്തിയ രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിൽ. 23 കോടിയിലധികം രൂപ വില വരുന്ന സ്വർണമാണ് കൊള്ളസംഘം ജ്വല്ലറി ഭിത്തി തുരന്ന് കവർന്നത്. പ്രതികളെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് സ്വർണവും പണവും കണ്ടെത്തിയിട്ടുണ്ട്.

മസ്കറ്റ് ​ഗവർണറേറ്റിൽ അൽ ഖുബ്റ എന്ന പ്രദേശത്താണ് കവർച്ച നടന്നത്. ജ്വല്ലറിക്ക് സമീപം മുറിയെടുത്താണ് മോഷണം നടത്തിയത്. പുലർച്ചെയാണ് സംഭവം. ജ്വല്ലറിയുടെ ചുമർ തുരന്ന് അകത്ത് കയറിയാണ് കവർച്ച നടത്തിയിട്ടുള്ളത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. കവർച്ച നടത്താൻ നേരത്തെ ആസൂത്രണം നടത്തിയിരുന്നു. അതിന് ശേഷമാണ് ഇവരെത്തിയതെന്ന് പൊലീസ് പറയുന്നു. നിലവിൽ മോഷ്ടിച്ച സ്വർണവും പണവുമെല്ലാം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഒരു മില്യൻ ഒമാനി റിയാലോളം വരുന്ന ആഭരണവും പണവുമാണ് ഇവർ കവർച്ച നടത്തിയത്. ടൂറിസ്റ്റ് വിസയിലെത്തിയ മോഷ്ടാക്കൾ സ്വർണം ഒളിപ്പിച്ച് നാട്ടിലേക്ക് കടക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. കവർച്ചയ്ക്ക് ഉപയോ​ഗിച്ച ഉപകരണങ്ങളെല്ലാം കണ്ടെത്തിയെന്നും മറ്റു തെളിവുകൾ ശേഖരിച്ചവരികയാണെന്നും പൊലീസ് അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group