22 കിലോ ഭാരമുള്ള കല്ല് തലയ്ക്കിട്ടു കൊന്നു: ചിത്രപ്രിയയെ കൊലപ്പെടുത്തിയത് അലന് ഒറ്റയ്ക്കു തന്നെയെന്ന് പോലീസ്
കാലടി: മലയാറ്റൂര്‍ മുണ്ടങ്ങാമറ്റത്ത് കൊല്ലപ്പെട്ട ഏവിയേഷന്‍ വിദ്യാര്‍ഥിനി ചിത്രപ്രിയയെ (19) കൊലപ്പെടുത്തിയത് സുഹൃത്ത് അലന് ബെന്നി ഒറ്റക്ക് തന്നെയാണെന്ന് പോലീസ്.
സംഭവത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയായിരുന്നു. ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് അലന് ഒറ്റക്കാണ് കൃത്യം ചെയ്തിരിക്കുന്നതെന്ന നിഗമനത്തില്‍ പോലീസ് എത്തിയിരിക്കുന്നത്.
നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള അലനുമായി ഇന്നലെ മൃതദേഹം കണ്ടെത്തിയ മണപ്പാട്ടുചിറ പരിസരത്തും, മലയാറ്റൂരിലും പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സ്ഥലത്തും തെളിവെടുപ്പ് നടത്തി. 22 കിലോ ഭാരമുള്ള കല്ല് തലയ്ക്കിട്ടാണ് ചിത്രപ്രിയയെ കൊലപ്പെടുത്തിയതെന്നാണ് തെളിവെടുപ്പിനിടെ പ്രതി പോലീസിനോട് പറഞ്ഞത്.
ചിത്രപ്രിയയെ കൊലപ്പെടുത്താന്‍ അലന് മുമ്പും ശ്രമിച്ചിരുന്നതായും വെളിപ്പെടുത്തി. കൊലപാതകത്തിനു ശേഷം വേഷം മാറി രക്ഷപ്പെട്ടതായും കാലടി പുഴയിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചെന്നും അലന് പോലീസിനോട് പറഞ്ഞു. വരുംദിവസങ്ങളിലും അലന്റെ വീട്ടിലും മറ്റു ഏതാനും സ്ഥലങ്ങളിലും കൂടി തെളിവെടുപ്പ് നടത്തും. ഇതിന് ശേഷം ബുധനാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
ചിത്രപ്രിയയെ ഡിസംബര്‍ ഒമ്പതിനാണ് മലയാറ്റൂര്‍ മണപ്പാട്ടുചിറയ്ക്ക് സമീപമുള്ള സെബിയൂരിലെ ആളൊഴിഞ്ഞ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് സുഹൃത്തായ അലനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചിത്രപ്രിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കാര്യം അലന് സമ്മതിക്കുകയുമായിരുന്നു
Post a Comment