റമദാൻ 2026, തീയതി പ്രവചിച്ച് യുഎഇ അധികൃതർ
അബുദാബി: അടുത്ത വര്‍ഷത്തെ റമദാൻ സാധ്യത തീയതി പ്രവചിച്ച് യുഎഇ അധികൃതര്‍. റമദാന്‍ ഫെബ്രുവരി 19ന് ആകാൻ സാധ്യതയുണ്ടെന്ന് യുഎഇ എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പ്രവചിച്ചു. 18ന് വൈകിട്ട് ആകാശത്ത് റമദാൻ മാസപ്പിറവി ദൃശ്യമായേക്കും.
അങ്ങനെയാണെങ്കില്‍ വാനനിരീക്ഷകരുടെ പ്രവചനം അനുസരിച്ച് അടുത്ത വർഷത്തെ ചെറിയ പെരുന്നാൾ മാർച്ച് 20നായിരിക്കും. ജ്യോതിശാസ്ത്ര പ്രവചനം മാത്രമാണിത്. റമദാന്‍, പെരുന്നാൾ ഔദ്യോഗിക തീയതികള്‍ അതത് രാജ്യങ്ങളിലെ മാസപ്പിറവി നിരീക്ഷണ സമിതി ചന്ദ്രദൃർശനത്തിന് ശേഷം മാത്രമെ സ്ഥിരീകരിക്കുകയുള്ളൂ
إرسال تعليق