‘ടച്ച് ഫോൺ വേണ്ട, കീപാഡ് മാത്രം’; രാജസ്ഥാനിലെ 15 ഗ്രാമങ്ങളിൽ സ്ത്രീകൾക്കും, പെൺകുട്ടികൾക്കും സ്‌മാർട്ട് ഫോൺ ഉപയോഗം വിലക്കി
രാജസ്ഥാനിലെ 15 ഗ്രാമങ്ങളിൽ സ്ത്രീകൾക്കും, പെൺകുട്ടികൾക്കും സ്‌മാർട്ട് ഫോൺ ഉപയോഗം വിലക്കി. ജാലോർ ജില്ലയിലെ ഒരു പഞ്ചായത്താണ് 15 ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. നിയന്ത്രണങ്ങൾ ജനുവരി 26ന് പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്.
ചൗധരി സമുദായ നേതൃത്വത്തിലുള്ള സുന്ദമാത പാട്ടി പഞ്ചായത്ത് ഉത്തരവിറക്കിയത്. 2026 ജനുവരി മുതൽ കീപാഡ് ഫോണുകൾ ഉപയോഗിക്കണമെന്നാണ് പഞ്ചായത്ത് ആക്‌ട്. സാധാരണ കീപാഡ് ഫോണുകൾ മാത്രം ഉപയോഗിക്കാനാണ് സ്ത്രീകൾക്ക് അനുമതിയുളളത്. വിവാഹങ്ങൾ, പൊതുപരിപാടികൾ, അയൽവാസികളുടെ വീടുകൾ എന്നിവിടങ്ങളിലേക്ക് പോകുമ്പോൾ മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിനും വിലക്കുണ്ട്.
മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നത് കുടുംബങ്ങളിലെ അമിതമായ ഫോൺ ഉപയോഗം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം. ഗ്രാമവാസികളുടെ സമൂഹയോഗത്തിലാണ് ഈ തീരുമാനം. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സ്മാർട്ട്‌ഫോൺ ഉപയോഗിക്കാം. സ്കൂൾ വിദ്യാർഥിനികൾക്ക് വീടിനുള്ളിൽ മാത്രം ഫോൺ ഉപയോഗിക്കാനും അനുമതിയുണ്ട്. എന്നാൽ പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല.
إرسال تعليق