1500 രൂപയുടെ കൂപ്പണ്‍ എടുത്താല്‍ സമ്മാനമായി 3300 സ്‌ക്വയര്‍ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും! ജപ്തി നടപടികളില്‍ നിന്ന് രക്ഷപ്പെടാനുള്ള മുന്‍ പ്രവാസിയുടെ തന്ത്രം ഇങ്ങനെ; 9000 കൂപ്പണുകള്‍ വിറ്റതോടെ കേസെടുത്തു; പോലീസെത്തി ബെന്നിയെ അറസ്റ്റു ചെയ്തു; ലോട്ടറി നിയമങ്ങളുടെ ലംഘനമെന്ന് പോലീസ്
കണ്ണൂര്‍: കടം തീര്‍ക്കാനും ജപ്തി നടപടിയില്‍ നിന്നും രക്ഷപെടാനുമായി കൂപ്പണ്‍ നറുക്കെടുപ്പ് പ്രഖ്യാപിച്ച പ്രവാസിക്ക് പണി കിട്ടി.
1500 രൂപയുടെ കൂപ്പണ്‍ എടുത്താല്‍ സമ്മാനമായി 3300 സ്‌ക്വയര്‍ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും വാഗ്ദാനം ചെയ്ത മുന്‍ പ്രവാസി ലോട്ടറി നിയമങ്ങളുടെ ലംഘനമെന്ന കേസില്‍ അറസ്റ്റിലായി. കണ്ണൂര്‍ കേളകം പഞ്ചായത്ത് അടയ്ക്കാത്തോട് കാട്ടുപാലം ബെന്നി തോമസാണ് അറസ്റ്റിലായിരിക്കുന്നത്. വീടും സ്ഥലവും വാഹനങ്ങളും നറുക്കെടുപ്പില്‍ വെച്ചു കൊണ്ടാണ് ധനസമാഹരണത്തിന് അദ്ദേഹം തുനഞ്ഞത്. ജപ്തി നടപടികളില്‍നിന്ന് രക്ഷപ്പെടാനും ഭാര്യയുെട ചികിത്സ നടത്താനുമായിരുന്നു ഈ ശ്രമം.
ശനിയാഴ്ചയായിരുന്നു നറുക്കെടുപ്പിന് തീയതി നിശ്ചയിച്ചത്. ഇതിനിടെ പൊലീസ് എത്തി ബെന്നിക്കെതിരെ കേസെടുക്കുകയും ബാക്കിയുണ്ടായിരുന്ന കൂപ്പണുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് ബെന്നിയെ അറസ്റ്റ് ചെയ്തത്. നറുക്കെടുപ്പിന് കൂപ്പണ്‍ വില്‍പ്പന തുടങ്ങിയപ്പോള്‍ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയെന്നും നറുക്കെടുപ്പുമായി മുന്നോട്ടു പോകുന്നതില്‍ തടസ്സമില്ലെന്നും അറിയിച്ചതാണെന്നുമാണ് ബെന്നിയുടെ ഭാര്യ
Post a Comment