Join News @ Iritty Whats App Group

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കം; കേരള യാത്രയും കേന്ദ്ര വിരുദ്ധ പ്രക്ഷോഭവുമായി എൽഡിഎഫ്, 12ന് തലസ്ഥാനത്ത് ആദ്യഘട്ട സമരം

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കം; കേരള യാത്രയും കേന്ദ്ര വിരുദ്ധ പ്രക്ഷോഭവുമായി എൽഡിഎഫ്, 12ന് തലസ്ഥാനത്ത് ആദ്യഘട്ട സമരം


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്രയും കേന്ദ്ര വിരുദ്ധ പ്രക്ഷോഭവുമായി ഇടതുമുന്നണി. കേന്ദ്ര സര്‍ക്കാരിന്‍റെ സംസ്ഥാന വിരുദ്ധ നയസമീപനങ്ങൾ തുറന്ന് കാണിക്കുന്ന പ്രക്ഷോഭ പരിപാടികൾക്ക് എൽഡിഎഫ് നേതൃത്വം നൽകും. ആദ്യഘട്ടമായി 12 ന് തിരുവനന്തപുരത്ത് നടക്കുന്ന പ്രക്ഷോഭത്തിൽ മന്ത്രിമാരും എംഎൽഎമാരും അണിനിരക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്രയം സംഘടിപ്പിക്കും. ഇന്ന് ചേര്‍ന്ന എൽഡിഎഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേരുന്ന സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. സംഘനാ വീഴ്ച തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പ്രധാന കാരണമായിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതിന്‍റെ ഭാഗമായിക്കൂടിയാണ് കേന്ദ്ര വിരുദ്ധ പ്രക്ഷോഭത്തിലേക്കും രാഷ്ട്രീയ വിശദീകരണ ജാഥകളിലേക്കും എല്ലാം മുന്നണി നേതൃത്വം കടക്കുന്നത്.

ഭരണ വിരുദ്ധ വികാരം പ്രാദേശിക ജനവിധിയെ ബാധിച്ചുവെന്നും തുടർച്ചയായി ഇടത് ഭരണം ഉണ്ടായിരുന്നിടത്തെല്ലാം തിരിച്ചടി നേരിട്ടെന്നും ഇത് മുൻകൂട്ടി കാണാൻ സംഘടനക്ക് കഴിഞ്ഞില്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്‍റെ വിലയിരുത്തൽ. തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയുള്ള പാർട്ടി കമ്മിറ്റികൾക്ക് വീഴ്ചയുണ്ടായി. ശബരിമല വിവാദത്തിൽ എ പത്മകുമാറിനെതിരായ സംഘടന നിലപാട് ശരിയാണെന്നും എന്നാൽ, ശബരിമല വിവാദം ജനങ്ങളെ ബോധിപ്പിക്കാൻ കഴിഞ്ഞില്ലെന്നും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ സംഘടനാ വീഴ്ചയും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി. പല ജില്ലകളിലും സംഘടനാ വീഴ്ച തിരിച്ചടിയായി. തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി മറികടക്കാൻ ആക്ഷൻ പ്ലാൻ ഉണ്ടാക്കാനും തീരുമാനിച്ചിരുന്നു

Post a Comment

أحدث أقدم
Join Our Whats App Group