Join News @ Iritty Whats App Group

പാങ്ങോട് പഞ്ചായത്ത് പ്രസിഡന്‍റായി ഗീത തെരഞ്ഞെടുക്കപ്പെട്ടത് 11.30ന്, രണ്ട് മണിക്ക് രാജി; കാരണം എസ്ഡിപിഐ പിന്തുണ വേണ്ടെന്ന തീരുമാനം

പാങ്ങോട് പഞ്ചായത്ത് പ്രസിഡന്‍റായി ഗീത തെരഞ്ഞെടുക്കപ്പെട്ടത് 11.30ന്, രണ്ട് മണിക്ക് രാജി; കാരണം എസ്ഡിപിഐ പിന്തുണ വേണ്ടെന്ന തീരുമാനം



തിരുവനന്തപുരം: തിരുവനന്തപുരത്തെ പാങ്ങോട് പഞ്ചായത്തിൽ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട യു ഡി എഫ് സ്ഥാനാർത്ഥി രാജിവച്ചു. കോൺഗ്രസിലെ എസ് ഗീതയാണ് രാജി വെച്ചത്. എസ്‍ ഡി പി ഐ പിന്തുണ വേണ്ടെന്ന കെപിസിസി തീരുമാന പ്രകാരമാണ് രാജി.

പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മൂന്ന് എസ്‍ ഡി പി ഐ അംഗങ്ങളാണ് യു ഡി എഫ് പ്രതിനിധിയെ പിന്തുണച്ചത്. എൽ ഡി എഫ് -7, യു ഡി എഫ്- 6, എസ്‍ ഡി പി ഐ- 3, ബി ജെ പി- 2, വെൽഫെയർ പാർട്ടി- 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. വെൽഫെയർ പാർട്ടി അംഗം നേരത്തെ തന്നെ യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എസ്‍ ഡി പി ഐ അംഗങ്ങളുടെ വോട്ടും കിട്ടിയതോടെ 10 വോട്ട് ഗീതയ്ക്ക് ലഭിച്ചു. എന്നാൽ കെ പി സി സി നേതൃത്വം ഇടപെട്ട് എസ്‍ ഡി പി ഐ യുടെ പിന്തുണ വേണ്ടെന്ന് തീരുമാനിച്ചു. ഗീതയോട് രാജിവെയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം നാവായിക്കളുത്ത് കോണ്‍ഗ്രസിലെ തർക്കം കാരണം ഭരണം നഷ്ടമായി. യു ഡി എഫിന് അവിടെ 12 അംഗങ്ങളുണ്ടായിരുന്നു. പ്രസിഡന്‍റ് സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കമാണ് തിരിച്ചടിയായത്. ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മറ്റൊരു സ്ഥാനാർത്ഥിയായ ആസിഫിനെ രംഗത്തിറക്കുകയും ചെയ്തു. നാല് യു ഡി എഫ് അംഗങ്ങളുടെയും ആറ് എൽ ഡി എഫ് അംഗങ്ങളുടെയും വോട്ട് ഈ സ്ഥാനാർത്ഥിക്ക് ലഭിച്ചതോടെ ഔദ്യോഗിക സ്ഥാനാർത്ഥി പരാജയപ്പെടുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group