മുഖ്യമന്ത്രിക്ക് പുതിയ കാർ; 1.10 കോടി രൂപ അനുവദിച്ച് ധനവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി മുഖ്യമന്ത്രിക്കായി പുതിയ കാർ വാങ്ങാൻ 1.10 കോടി രൂപഅനുവദിച്ചു. തുക അനുവദിച്ച് ധനവകുപ്പ് ഇന്ന് ഉത്തരവിറക്കി. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനം വാങ്ങാനുള്ള അനുമതി. 10 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്ന ട്രഷറി നിയന്ത്രണം നിലനിൽക്കെയാണ് പുതിയ വാഹനം വാങ്ങാനുള്ള ഇളവ്.
إرسال تعليق