ആന്തൂരിൽ രണ്ട് വാർഡുകളിൽ UDF പത്രികകൾ തള്ളി, ഒരാൾ പിൻവലിച്ചു; മൂന്നിടത്ത് LDF-ന് എതിരില്ലാതെ വിജയം
കണ്ണൂർ ആന്തൂരിൽ രണ്ട് വാർഡുകളിൽ യുഡിഎഫ് പത്രികകൾ തള്ളി. കോടല്ലൂർ, തളിയിൽ വാർഡുകളിലെ പത്രികകളാണ് തള്ളിയത്. പുനർസൂക്ഷ്മ പരിശോധനയിലാണ് പത്രികകൾ തള്ളിയത്. ഇതോടെ ഈ രണ്ട് വാർഡുകളിലെയും എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു. മറ്റൊരു വാർഡായ അഞ്ചാംപീടികയിൽ യുഡിഎഫ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതോടെ ഇവിടെയും എൽഡിഎഫിന് എതിരില്ല. ഇതോടെ ഇവിടെ ഇതുവരെ അഞ്ച് വാർഡുകളിൽ എൽഡിഎഫ് എതിരില്ലാതെ ജയം സ്വന്തമാക്കി.
إرسال تعليق