കൊൽക്കത്ത: പശ്ചിമ ബംഗാളിനെയും ബംഗ്ലാദേശിനെയും ഒന്നാക്കുമെന്ന് ബി ജെ പി എം പി. റാനാഘട്ട് എം പി ജഗന്നാഥ് സർക്കാരാണ് ബംഗാളിൽ അധികാരത്തിലെത്തിയാൽ അതിർത്തികൾ ഇല്ലാതാക്കുമെന്നും, ബംഗാളിനെയും ബംഗ്ലാദേശിനെയും ഒന്നാക്കുമെന്നും പ്രസംഗിച്ചത്. പശ്ചിമ ബംഗാൾ ബി ജെ പി ഉപാധ്യക്ഷൻ കൂടിയായ ജഗന്നാഥ് സർക്കാരിന്‍റെ വിവാദ പ്രഖ്യാപനത്തിൽ കടുത്ത വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. കേന്ദ്ര സർക്കാർ ബംഗാൾ അതിർത്തിയിലെ സുരക്ഷയ്ക്കായി വേലി നിർമ്മിച്ചത് വലിയ വിജയമായ ഉയർത്തിക്കാട്ടുമ്പോഴാണ് ബി ജെ പി നേതാവിന്റെ വിവാദ പ്രസംഗമെന്ന് അഭിഷേക് ബാനർജി പരിഹസിച്ചു. ജഗന്നാഥ് സർക്കാർ എം പിയെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യവും ടി എം സി ഉയർത്തിയിട്ടുണ്ട്. ബംഗാളിൽ എസ് ഐ ആറിന്റെ പേരിൽ ബി ജെ പി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ടി എം സി ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു.
'അതിർത്തികൾ ഇല്ലാതാക്കും, ബംഗാളിനെയും ബംഗ്ലാദേശിനെയും ഒന്നാക്കും', പ്രഖ്യാപനം നടത്തി ബിജെപി എംപി; വിമർശിച്ച് തൃണമൂൽ
News@Iritty
0
إرسال تعليق