Join News @ Iritty Whats App Group

‘ടിവിയുടെ സെറ്റ് അപ് ബോക്സ് കൊണ്ട് തലക്കടിച്ചു, കയ്യിൽ കടിച്ചു’; കുടുംബ തർക്കം തീർക്കുന്നതിനിടെ തമ്മിലടിച്ച് മോട്ടിവേഷൻ ദമ്പതികൾ, കേസെടുത്ത് പൊലീസ്

‘ടിവിയുടെ സെറ്റ് അപ് ബോക്സ് കൊണ്ട് തലക്കടിച്ചു, കയ്യിൽ കടിച്ചു’; കുടുംബ തർക്കം തീർക്കുന്നതിനിടെ തമ്മിലടിച്ച് മോട്ടിവേഷൻ ദമ്പതികൾ, കേസെടുത്ത് പൊലീസ്


കുടുംബ തർക്കം തീർക്കുന്നതിനിടെ തമ്മിലടിച്ച് മോട്ടിവേഷൻ ദമ്പതികൾ. ചാലക്കുടിയിലെ ഫിലോക്കാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ ജിജി മാരിയോയും ഭർത്താവ് മാരിയോ ജോസഫുമാണ് കുടുംബ തർക്കം തീർക്കുന്നതിനിടെ തമ്മിലടിച്ചത്. സംവത്തിൽ പൊലീസ് കേസ് എടുത്തു. ബിഎൻഎസ് 126 (2) പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഭർത്താവ് മാരിയോ ജോസഫ് തന്നെ മര്‍ദിച്ചെന്ന് ജിജി പരാതി നല്‍കുകയായിരുന്നു. പിന്നാലെ ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തു. ഒരു മാസം തടവും അയ്യായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ് മാരിയോ ജോസഫിനെതിരെ ചുമത്തിയിട്ടുള്ളത്. ജിജിക്കെതിരെ മാരിയോ ജോസഫും പരാതി നൽകിയിട്ടുണ്ട്. പരാതി പരിശോധിച്ച് വരികയാണെന്ന് സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് പൊലീസ് അറിയിച്ചു.

തൊഴിൽ തർക്കത്തെത്തുടർന്ന് ഒമ്പത് മാസമായി അകന്നു കഴിയുകയായിരുന്നു ഇരുവരും. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനായി ജിജി കഴിഞ്ഞ 25 ന് മാരിയോ ജോസഫിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു മർദനം. വഴക്കിനിടയിൽ മാരിയോ ജോസഫ് സെറ്റ് അപ് ബോക്സ് എടുത്ത് തലയ്ക്ക് അടിക്കുകയും കയ്യിൽ കടിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. വഴക്കിനിടെ തന്‍റെ 70000 രൂപയുടെ മൊബൈൽ നശിപ്പിച്ചെന്നും ജിജി ചാലക്കുടി പൊലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നു.

Post a Comment

أحدث أقدم
Join Our Whats App Group